പ്രകടനത്തിന്റെ കാര്യമെടുത്താല്‍ പോണ്ടിങിന്റെ അതേപാതയിലൂടെയാണ് സച്ചിന്റെയും പോക്ക്. സമീപകാലത്ത് ചെറിയ സ്‌കോറുകളില്‍ പുറത്തായതല്ല, പുറത്തായ രീതിയാണ് തന്നെ വിരമിയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിരമയ്ക്കില്‍ പ്രഖ്യാപനത്തില്‍ പോണ്ടിങ് തന്നെ വിശദീകരിയ്ക്കുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ ക്ലീന്‍ ബൗള്‍ഡായ രീതി ഓസീസ് മുന്‍ ക്യാപ്റ്റനെ ഞെട്ടിച്ചിരുന്നു
ഇങ്ങനെയൊരവസ്ഥ തന്നെയാണ് സച്ചിനും ഇപ്പോള്‍ നേരിടുന്നത്. ഒരുപക്ഷേ അതിനെക്കാള്‍ ദയനീയം. കഴിഞ്ഞ 10 ഇന്നിങ്‌സുകളില്‍ 15.3 റണ്‍സ് ശരാശരിയില്‍് 153 റണ്‍സാണെന്നത് സച്ചിന്റെ റണ്‍വരള്‍ച്ചയാണ് സൂചിപ്പിയ്ക്കുന്നത്. ഈ കാലയളവില്‍ ഏറ്റവും കുറച്ച് ടെസ്റ്റ് റണ്‍ നേടിയ ഇന്ത്യന്‍ താരവും സച്ചിനാണ്.
എന്തിന് 2011 ജനുവരിയില്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറി തികച്ച സച്ചിന്‍ പിന്നീടുതവരെ മൂന്നക്കം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ സച്ചിന്‍ പുറത്താക്കപ്പെടുന്ന രീതികള്‍ താരത്തെ സ്‌നേഹിയ്ക്കുന്നവരെ ചെറുതായൊന്നുമല്ല വിഷമിപ്പിച്ചത്.
രണ്ടിന്നിങ്‌സിലും രണ്ടക്കം തികയ്ക്കാനാവാതെ സ്പിന്നര്‍ മോണ്ടി പനേസര്‍ക്കുമുന്നില്‍ ലിറ്റില്‍ മാസ്റ്റര്‍ തലകുനിച്ചു. ന്യൂസീലന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലും സച്ചിന്‍ നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ പരമ്പര ജയിച്ചെങ്കിലും സച്ചിന് വെറും കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു.
എന്തായാലും ക്രിക്കറ്റിനോട് വിട പറയുന്ന കാലം അധികമല്ലെന്ന സച്ചിന്‍ തിരിച്ചറിയുന്നുണ്ടെന്ന് വേണം കരുതാന്‍. കഴിഞ്ഞ ദിവസം സെലക്ടര്‍മാരുമായി സച്ചിന്‍ ചര്‍ച്ച നടത്തിയത് ഇതിന്റെ സൂചനകളായി എടുക്കാം. വിരമിയ്ക്കാന്‍ തന്നെ അനുവദിയ്ക്കണമെന്ന് സച്ചിന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സച്ചിനെപ്പോലൊരു താരത്തെ കൈവിടാന്‍ പണക്കൈാതി മൂത്തുനില്‍ക്കുന്ന ബിസിസിഐയ്ക്ക് മടിയുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്റ് എന്നാല്‍ എപ്പോഴും സച്ചിനാണെന്നത് തന്നെ കാരണം. ഈ പണക്കൊതി സച്ചിനെ ടീമിനൊരു ബാധ്യതയാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണെന്ന സത്യം സെലക്ടര്‍മാര്‍ തിരിച്ചറിയുന്നില്ല.
എന്തായാലും പോണ്ടിന്റെ വിടവാങ്ങല്‍ സച്ചിനെയും ചിന്തിപ്പിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും സച്ചിന്‍ പരജായപ്പെടുകയും ചെയ്താല്‍ ക്രിക്കറ്റ് ദൈവത്തിന്റെ ചോരയ്ക്കു വേണ്ടി മുറവിളി ഉയരുമെന്നുറപ്പാണ്.
ആദ്യപേജില്‍
പോണ്ടിങ് നിര്‍ത്തുന്നു, ഇനിയെന്ന് സച്ചിന്?









