Englishहिन्दीಕನ್ನಡதமிழ்తెలుగు

പോണ്ടിങ് നിര്‍ത്തുന്നു ഇനിയെന്ന് സച്ചിന്‍?

Updated: Thursday, November 29, 2012, 13:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

"ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം." ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റിക്കി പോണ്ടിങ് വിരമിയ്ക്കല്‍ പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞ വാക്കുകളാണിത്.

പെര്‍ത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് തന്റെ അവസാനത്തെ മത്സരമാകുമെന്നാണ് പോണ്ടിങ് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. വിരമിയ്ക്കാനുള്ള തീരുമാനം തന്റേത് മാത്രമാണെന്നും സെലക്ടര്‍മാരുടെതല്ലെന്നും പോണ്ടിങ് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത മാസം 38 ലെത്തുന്ന പോണ്ടിംഗ് ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. 52.21 ശരാശരിയില്‍ 13,366 റണ്‍സാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. 41 സെഞ്ചുറികള്‍ നേടിയും അദ്ദേഹം റിക്കാര്‍ഡിട്ടിട്ടുണ്ട്. വിരമിക്കല്‍ മത്സരം പോണ്ടിംഗിന്റെ 168 -ാം ടെസ്റ്റ് മത്സരമാണ്.

പോണ്ടിങിന്റെ വിരമിയ്ക്കല്‍ വാര്‍ത്ത അപ്രതീക്ഷിതമല്ല, അതെന്നുണ്ടാവുമെന്ന് മാത്രമായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സമീപകാലത്തെ തന്റെ മോശം പ്രകടനം തന്നെയാണ് ഈ ഇതിഹാസതാരത്തെ ബാറ്റ് താഴെ വെയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്. ഇപ്പോഴത്തെ പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളിലായി കംഗാരുപ്പടയുടെ റണ്‍മെഷീന് സമ്പാദിയ്ക്കാനായത് 20 റണ്‍സ് മാത്രം.

അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് തവണയും അദ്ദേഹം കുറ്റി തെറിച്ചാണ് പുറത്തായത്. റണ്‍ കണ്‌ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജൂലൈയില്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഉണ്ടാകില്ലെന്ന് അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് പോണ്ടിംഗ് സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ഒരു ബാറ്റ്‌സ്മാന് വേണ്ട നിലവാരത്തിലേക്ക് തനിക്ക് എത്താന്‍ കഴിയുന്നില്ലെന്നാണ് പോണ്ടിങ് തുറന്നുപറയുന്നത്. ടീമിന് താനൊരു ബാധ്യതയാവരുതെന്ന തിരിച്ചറിവാണ് ഇങ്ങനെ പറയിക്കാന്‍ പോണ്ടിങിനെ പ്രേരിപ്പിയ്ക്കുന്നത്.

സമകാലീന ക്രിക്കറ്റില്‍ സച്ചിനും ലാറയ്ക്കുമൊപ്പം പേര് എഴുതിച്ചേര്‍ത്തയാളാണ് റിക്കി പോണ്ടിങ്. ഇതില്‍ ലാറ നേരത്തെ കളിയവസാനിപ്പിച്ചു. എന്നാല്‍ സച്ചിന് ഭീഷണിയുയര്‍ത്തി പോണ്ടിങ് കളിതുടര്‍ന്നു. ഒരുഘട്ടത്തില്‍ സെഞ്ചുറികളുടെ റെക്കാര്‍ഡില്‍ സച്ചിന് തൊട്ടടുത്തെത്താന്‍ പോണ്ടിങിന് സാധിച്ചിരുന്നു. ഓസീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ് മാന്‍, സ്റ്റീവ് വോ എന്നിവര്‍ക്കൊപ്പമാണ് പോണ്ടിങിനെയും ഓസീസ് ക്രിക്കറ്റ് കാണുന്നത്.

പോണ്ടിങിന്റെ വിടവാങ്ങല്‍ വിടവാങ്ങള്‍ ഏറ്റവുമധികം സമ്മര്‍ദ്ദമുയര്‍ത്തുക ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിനാണെന്ന് കാര്യത്തില്‍ സംശയമില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം ഒരിയ്ക്കലും ജോലി നിര്‍ത്താറില്ലെങ്കിലും ഭൂമിയിലെ ദൈവങ്ങള്‍ക്ക് അതൊരിയ്ക്കലും സാധ്യമല്ല. ഒരിയ്ക്കല്‍ എല്ലാം അവസാനിപ്പിച്ച് മടങ്ങാന്‍ അവരും നിര്‍ബന്ധിതരാവും. അങ്ങനെയൊരു അവസ്ഥയാണ് സച്ചിനും ഇനി അഭിമുഖീകരിയ്‌ക്കേണ്ടത്.


അടുത്ത പേജില്‍
സച്ചിന്റെ പോക്ക് പോണ്ടിങിനെക്കാള്‍ ദയനീയം

Story first published:  Thursday, November 29, 2012, 12:25 [IST]
English summary
Australia's greatest run-scorer Ricky Ponting announced his retirement on Thursday ending one of the most distinguished cricketing careers of all time.
പ്രതികരണം എഴുതൂ