Search
Newsletter
 
Share This Story

യുവരാജ് ഹര്‍ഭജന്‍ ടീമില്‍, റെയ്‌ന പുറത്ത്

Posted by:
Updated: Thursday, November 29, 2012, 9:22 [IST]

ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ടീമില്‍ യുവരാജ് സിങിനെയും ഹര്‍ഭജന്‍ സിങിനെയും ഉള്‍പ്പെടുത്തി. അതേ സമയം മികച്ച ഫോമിലുള്ള സുരേഷ് റെയ്‌നയെ പുറത്തിരുത്താന്‍ തീരുമാനിച്ചത് എല്ലാവരെയും വിസ്മയിപ്പിച്ചു.

നാലു ടെസ്റ്റ് മത്സരങ്ങളും രണ്ട് ട്വന്റിയും അഞ്ചു ഏകദിനമത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര. ആദ്യ ടെസ്റ്റ് നവംബര്‍ 15ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം ടെസ്റ്റ് നവംബര്‍ 23 മുതല്‍ മുംബൈയിലും മൂന്നാം ടെസ്റ്റ് ഡിസംബര്‍ അഞ്ചു മുതല്‍ കൊല്‍ക്കത്തയിലും നാലാം ടെസ്റ്റ് ഡിസംബര്‍ 13 മുതല്‍ നാഗ്പൂരിലും നടക്കും.

england yuvraj singh harbhajan singh suresh raina

ആദ്യ ട്വന്റഇ മത്സരം ഡിസംബര്‍ 20ന് പൂനെയിലും രണ്ടാം മത്സരം ഡിസംബര്‍ 22ന് മുംബൈയിലുമാണ്. രാജ്‌കോട്ട്, കൊച്ചി, റാഞ്ചി, മോഹാലി, ധര്‍മശാല എന്നിവയാണ് ഏകദിന മത്സരവേദികള്‍.

ടീം: എംഎസ് ധോണി, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, ചേതേശ്വര്‍ പുജാര, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ, എ രഹാനെ, ഹര്‍ഭജന്‍ സിങ്, ഇശാന്ത് ശര്‍മ, മുരളി വിജയ്, സഹീര്‍ഖാന്‍.

Story first published:  Monday, November 5, 2012, 15:58 [IST]
English summary
Yuvraj Singh will get a chance to play in Test for India after almost a year's gap as the national selectors has included him in the squad for the first two Tests against England.
പ്രതികരണം എഴുതൂ
Click here to type in Malayalam