Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ് ശരിയ്ക്കും ഫിറ്റാണോ?: ധോണി

Posted by:
Published: Thursday, November 1, 2012, 16:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജ് ശരിയ്ക്കും ഫിറ്റാണോ?: ധോണി
 

ദില്ലി: ട്വന്റി ക്രിക്കറ്റിലെയും അന്താരാഷ്ട്രമത്സരങ്ങളിലെയും തിളങ്ങുന്ന പ്രകടനം യുവരാജ് സിങിന് ടെസ്റ്റ് ടീമിലും സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ്. അതേ സമയം ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഫീല്‍ഡിങ് ചെയ്യാനുള്ള യുവരാജിന്റെ ശാരീരിക ക്ഷമതയില്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് സംശയമുണ്ട്.

ട്വന്റിയിലും ഏകദിനത്തിലും കളിക്കുന്നതുപോലെയല്ല ടെസ്റ്റിലെ കാര്യം. ചിലപ്പോഴെങ്കിലും രണ്ടു ദിവസത്തെ ഫീല്‍ഡിങും ബാറ്റിങും വേണ്ടി വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ യുവരാജ് എത്രമാത്രം ഫിറ്റാണെന്ന കാര്യം ഇനിയും തിരിച്ചറിയേണ്ടതാണ്.

ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് യുവരാജ് തന്നെയാണ്. ഇപ്പോള്‍ ഒട്ടേറെ ആഭ്യന്തരമത്സരങ്ങള്‍ കളിച്ച യുവരാജിനു തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. ട്വന്റിയിലും ഏകദിനത്തിലും ടീമിന്റെ പ്രകടനം മെച്ചപ്പെട്ടതാണ്. ഇനി ടെസ്റ്റിലും ഇത് ആവര്‍ത്തിക്കേണ്ടതുണ്ട്.

കടലാസിലെ കണക്കുനോക്കുമ്പോള്‍ ടീം ഏറെ ദുര്‍ബലമാണ്. രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ഇല്ലാത്ത ടീം. പക്ഷേ, ഈ യാഥാര്‍ത്ഥ്യത്തോട് നാം പൊരുത്തപ്പെട്ടേ മതിയാകൂ-ജിംസ്‌പോര്‍ട്‌സ് ഫിറ്റ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധോണി ഈ അഭിപ്രായപ്രകടനം നടത്തിയത്.

English summary
Yuvraj Singh's brilliant form in domestic matches has made him a serious contender for a slot in the Test team but India captain MS Dhoni was still not sure whether the left-hander was ready for the rigours of five-day cricket.
പ്രതികരണം എഴുതൂ