Englishहिन्दीಕನ್ನಡதமிழ்తెలుగు

അഞ്ചുവര്‍ഷത്തിനുശേഷം പാക് ടീം ഇന്ത്യയിലേക്ക്

Posted by:
Published: Wednesday, October 31, 2012, 5:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

അഞ്ചുവര്‍ഷത്തിനുശേഷം പാക് ടീം ഇന്ത്യയിലേക്ക്
 

ദില്ലി: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരമ്പരയ്ക്കുള്ള അനുമതി നല്‍കിയതോടെയാണിത്.

ഡിസംബര്‍ 22ന് ഇന്ത്യയിലെത്തുന്ന പാകിസ്താന്‍ ടീം മൂന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്റി മത്സരങ്ങളിലും പങ്കെടുക്കും. ട്വന്റി മത്സരങ്ങള്‍ ബാംഗ്ലൂരും അഹമ്മദാബാദുമായി നടക്കുമ്പോള്‍ ചെന്നൈ, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളായിരിക്കും ഏകദിനമത്സരങ്ങള്‍ക്ക് വേദിയാവുക.

2007 നവംബറിലാണ് പാകിസ്താന്‍ ടീം അവസാനമായി പരമ്പരയ്ക്കു വേണ്ടി ഇന്ത്യയിലെത്തിയത്. 2008ല്‍ മുംബൈ ആക്രമണമുണ്ടായതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്രപരമായ പ്രശ്‌നങ്ങള്‍ ക്രിക്കറ്റ് മത്സരങ്ങളെയും ബാധിച്ചു. കഴിഞ്ഞ ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ മോഹാലിയിലെത്തിയിരുന്നു.

2009 മാര്‍ച്ചില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്കുനേരെ പാകിസ്താന്‍ മണ്ണില്‍ വെച്ച് ആക്രമണമുണ്ടായതിനാല്‍ വിദേശടീമുകള്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നതും നിര്‍ത്തിയിരുന്നു. ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തികമായി ഏറെ തകര്‍ന്നിരുന്നു. ഇന്ത്യ-പാകിസ്താന്‍ മത്സരം യാഥാര്‍ത്ഥ്യമാകുന്നതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് സാക അഷ്‌റഫാണ് മുന്‍കൈയെടുത്തത്.

English summary
India's home ministry has cleared the way for Pakistan to play its first cricket series in India for five years
പ്രതികരണം എഴുതൂ