Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റ് മത്സരങ്ങളും ഇനി രാത്രി

Posted by:
Published: Tuesday, October 30, 2012, 16:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടെസ്റ്റ് മത്സരങ്ങളും ഇനി രാത്രി
 

ദുബായ്: ടെസ്റ്റ് മത്സരങ്ങള്‍ രാത്രിയും പകലുമായി നടത്താന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അനുമതി നല്‍കി. കിക്കറ്റ് കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

മത്സരത്തില്‍ പങ്കെടുക്കുന്ന ഇരുടീമുകള്‍ക്കും സമ്മതമാണെങ്കില്‍ അതാത് രാജ്യത്തെ ബോര്‍ഡുകള്‍ യോഗം ചേര്‍ന്ന് സമയത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം.

രാത്രി സമയത്ത് ടെസ്റ്റ് നടക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ കളികാണാനെത്തുമെന്ന കാര്യത്തില്‍ സംശയമില്ല-ക്രിക്കറ്റ് ആസ്‌ത്രേലിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ജെയിംസ് സതര്‍ലാന്‍ഡ് അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലെത്തുന്ന ആളുകളുടെ സ്വഭാവം പരിഗണിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാവും. ടെസ്റ്റിന് ഏകദിനത്തിന് ചൂടും ചൂരും വരാന്‍ ഈ തീരുമാനം ഇടയാക്കുമെന്നാണ് പ്രതീക്ഷ.

ടെസ്റ്റ് ക്രിക്കറ്റ് രാത്രിയിലേക്ക് നീളുമ്പോള്‍ ഏത് ബോള്‍ ഉപയോഗിക്കണമെന്ന കാര്യത്തില്‍ ഐസിസി യാതൊരു തീരുമാനവുമെടുത്തിട്ടില്ല. തല്‍ക്കാലം ഇക്കാര്യത്തില്‍ കളിയ്ക്കുന്ന രാജ്യങ്ങളോട് തീരുമാനമെടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

English summary
The International Cricket Council (ICC) on Monday gave the green signal to host day and night Test matches.
പ്രതികരണം എഴുതൂ