Englishहिन्दीಕನ್ನಡதமிழ்తెలుగు

സിഡ്‌നി സിക്‌സേഴ്‌സ് ചാംപ്യന്മാര്‍

Posted by:
Published: Monday, October 29, 2012, 11:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി സിക്‌സേഴ്‌സ് ചാംപ്യന്മാര്‍
 

ജൊഹാനസ്‌ബെര്‍ഗ്: ലയണ്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് സിഡ്‌നി സിക്‌സേഴ്‌സ് ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ജൊഹാനസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിക്‌സേഴ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

നഥാന്‍ മക്കുല്ലത്തിന്റെയും ജോഷ് ഹാസില്‍വുഡിന്റെയും തകര്‍പ്പന്‍ ബൗളിങിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ 121 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടാക്കാന്‍ സിക്‌സേഴ്‌സിനെ സാധിച്ചു. മക്കുല്ലം നാലോവറില്‍ 24 റണ്‍സ് വഴങ്ങിയും ഹാസില്‍വുഡ് 22 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ലയണ്‍സ് നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ജീന്‍ സൈംസ് മാത്രമാണ് പിടിച്ചുനിന്നത്.

മറുപടി ബാറ്റിങിനിറങ്ങിയ സിക്‌സേഴ്‌സ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12.3 ഓവറില്‍ ലക്ഷ്യം കണ്ടു. മൈക്കല്‍ ലംപ് 42 ബോളില്‍ എട്ട് ഫോറുകളുടെയും അഞ്ചു സിക്‌സറുകളുടെയും പിന്തുണയോടെ 82 റണ്‍സും ബ്രാഡ് ഹാഡിന്‍ 33 ബോളില്‍ നിന്നും 37 റണ്‍സും നേടി.

ഇന്ത്യയില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സും ഡെല്‍ഹി ഡെയര്‍ ഡേവിള്‍സും മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പങ്കെടുത്തിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

English summary
A clinical performance from Sydney Sixers saw them beat South Africa's Highveld Lions by ten wickets in the Champions League final to claim the trophy for the first time at Johannesburg on Sunday.
പ്രതികരണം എഴുതൂ