Englishहिन्दीಕನ್ನಡதமிழ்తెలుగు

വാസ് കീവിസ് ബൗളിങ് കോച്ചാകും

Posted by:
Published: Saturday, October 27, 2012, 14:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വാസ് കീവിസ് ബൗളിങ് കോച്ചാകും
 

കൊളംബോ: മുന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ചാമിന്ദാ വാസ് ന്യൂസിലാന്റിന്റെ സ്‌പെഷ്യലിസ്റ്റ് ബൗളിങ് കോച്ചാകും. ഈ മാസം അവസാനത്തോടെ ന്യൂസിലാന്‍ഡ് ടീം ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണിത്.

111 ടെസ്റ്റുകളില്‍ നിന്നും 355 വിക്കറ്റുകള്‍ നേടിയ വാസ് കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഒരു ട്വന്റിയിലും അഞ്ച് ഏകദിനത്തിലുമാണ് വാസിന്റെ സേവനം ആവശ്യപ്പെട്ടിട്ടുള്ളത്. പുതുതായി ചുമതലയേറ്റ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടുമായി സഹകരിച്ചായിരിക്കും വാസ് പ്രവര്‍ത്തിക്കുക.

ലങ്കന്‍താരത്തിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാകും. സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ സേവനം ലഭിക്കുന്നതിനുവേണ്ടിയും ശ്രമിക്കുന്നുണ്ടെന്ന് മുഖ്യപരിശീലകന്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു.

English summary
Former Sri Lanka fast bowler Chaminda Vaas will work as a specialist bowling coach with the New Zealand cricket team ahead of its tour of his homeland starting later this month.
പ്രതികരണം എഴുതൂ