Englishहिन्दीಕನ್ನಡதமிழ்తెలుగు

ബംഗ്ലാദേശ് ടീം പാകിസ്താനിലേക്ക്

Posted by:
Published: Saturday, October 27, 2012, 13:18 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബംഗ്ലാദേശ് ടീം പാകിസ്താനിലേക്ക്
 

കറാച്ചി: പാകിസ്താന്‍ വീണ്ടും അന്താരാഷ്ട്രക്രിക്കറ്റ് വേദിയാകുന്നതിന് സാധ്യത തെളിയുന്നു. കറാച്ചിയില്‍ ലോക ഇലവനും പാകിസ്താന്‍ ഓള്‍ സ്റ്റാര്‍ ടീമും തമ്മില്‍ രണ്ട് ട്വന്റി മത്സരങ്ങള്‍ പൂര്‍ത്തിയായതിനു പിറകെ ബംഗ്ലാദേശ് ദേശീയ ടീം പാകിസ്താനിലെത്താനുള്ള സന്നദ്ധത അറിയിച്ചതോടെയാണിത്.

ട്വന്റി അന്താരാഷ്ട്ര മല്‍സരം കളിക്കുന്നതിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഡിസംബറില്‍ പാകിസ്താനിലേക്കു പോകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബി.സി.ബി പ്രസിഡന്റ് നസ്മുല്‍ ഹസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുസംബന്ധിച്ച തീരുമാനമെടുത്തതായി അറിയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാകിസ്താന്‍ പര്യടനം നടത്താന്‍ ബംഗ്ലാദേശ് തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാല്‍ മാറ്റിവെയ്ക്കുകയായിരുന്നു.

പുതുതായി ബോര്‍ഡിന്റെ ചുമതലയേറ്റെടുത്ത ഹസ്സന്‍ ഇക്കാര്യത്തിനായി സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. മൂന്ന് ഏകദിനങ്ങളിലും രണ്ട് ട്വന്റി മത്സരങ്ങളിലുമാണ് ഇരു ടീമുകളും മാറ്റുരയ്ക്കും.

English summary
The newly elected president of Bangladesh Cricket Board Nazmul Hassan has expressed determination to send BD team to Pakistan
പ്രതികരണം എഴുതൂ