Englishहिन्दीಕನ್ನಡதமிழ்తెలుగు

വിമര്‍ശകര്‍ക്ക് ഗംഭീറിന്റെ ചുട്ടമറുപടി

Posted by:
Published: Thursday, October 25, 2012, 15:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിമര്‍ശകര്‍ക്ക് ഗംഭീറിന്റെ ചുട്ടമറുപടി
 

ദില്ലി: വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായുമായി ഗൗതം ഗംഭീര്‍ രംഗത്ത്. ഇന്ത്യയിലെ മറ്റേത് ഓപണിങ് കൂട്ടുകെട്ടിനേക്കാളും മികച്ച ശരാശരിയാണ് ഞങ്ങള്‍ക്കുള്ളത്.

സെവാഗിനും എനിക്കും ഓപണിങ് കൂട്ടുകെട്ടില്‍ 53 എന്ന ശരാശരിയുണ്ട്. ലോകക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച സ്‌കോറാണിത്. ഇത്രയും കാലം ഓപണിങ് ജോടികളായ താരങ്ങള്‍ വേറെയില്ല-പിടിഐ വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിമര്‍ശകര്‍ കണക്കുകള്‍ പരിശോധിക്കണം. ഏതൊരു മത്സരത്തിലും ഓപണിങ് കൂട്ടുകെട്ടിന് 50 റണ്‍സിനു മുകളില്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അത് മത്സരത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സെവാഗിനും ഗംഭീറിനും ഉത്തരംമുട്ടും. ഒരേ ഒരു സെഞ്ച്വറിയാണ് സെവാഗിന്റെ സംഭാവന. 37.26ആണ് ശരാശരി. ഇത് സെവാഗിന്റെ കരിയര്‍ ആവറേജായ 50.64നും ഏറെ താഴെയാണ്.

ഗംഭീറിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. കരിയര്‍ ആവറേജ് 44.35 ആയിരിക്കെ 30.31 എന്ന ശരാശരിയിലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കളി.

English summary
Gautam Gambhir hit back at critics who have raised doubts on the future of his opening combination with Virender Sehwag following their recent form slump, saying with an average of 53 they are still the best in the country
പ്രതികരണം എഴുതൂ