Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ സണ്‍ ടിവി വാങ്ങി

Posted by:
Updated: Friday, October 26, 2012, 16:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ സണ്‍ ടിവി വാങ്ങി
 

ബാംഗ്ലൂര്‍: ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ സണ്‍ടിവി സ്വന്തമാക്കിയതായി ബിസിസിഐ സ്ഥിരീകരിച്ചു. പ്രതിവര്‍ഷം 85.05 കോടിക്കാണ് കരാര്‍. 69.03 കോടി ഓഫര്‍ ചെയ്ത പിവിപി വെഞ്ച്വറിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്-ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താരങ്ങള്‍ക്കുള്ള പ്രതിഫലം പോലും നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ലൈസന്‍സ് ബിസിസിഐ റദ്ദാകിയിരുന്നു. തുടര്‍ന്നാണ് പുതിയ ഉടമസ്ഥര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചത്.

നേരത്തെ ക്ലബ്ബിന്റെ ഉടമസ്ഥരായിരുന്ന ഡെക്കാന്‍ ക്രോണിക്കില്‍ ഹോള്‍ഡിങ് ലിമിറ്റഡ് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമിന്റെ സ്‌പോണ്‍സര്‍ ഷിപ്പില്‍ നിന്നും പിന്‍മാറുന്നത്.

Story first published:  Thursday, October 25, 2012, 13:53 [IST]
English summary
Sun TV Network has bought Deccan Chargers IPL team for Rs 85.05 crores per year, the Board of Control for Cricket in India (BCCI) announced on Thursday
പ്രതികരണം എഴുതൂ