Englishहिन्दीಕನ್ನಡதமிழ்తెలుగు

പാകിസ്താന്‍ വീണ്ടും 'ഇന്റര്‍നാഷണലായി'

Posted by:
Updated: Monday, October 22, 2012, 16:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പാകിസ്താന്‍ വീണ്ടും 'ഇന്റര്‍നാഷണലായി'
 

കറാച്ചി: അന്താരാഷ്ട്രക്രിക്കറ്റ് മത്സരങ്ങളിലേക്കുള്ള പാകിസ്താന്റെ തിരിച്ചുവരവ് കാണികള്‍ ആവേശത്തോടെ സ്വീകരിച്ചു. ശ്രീലങ്കന്‍ താരങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നരവര്‍ഷമായി പാകിസ്താന് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സാധിച്ചിരുന്നില്ല.

മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള ലോക ഇലവനും പാകിസ്താന്‍ ഓള്‍ സ്റ്റാര്‍ ടീമും തമ്മിലുള്ള ട്വന്റി മത്സരങ്ങള്‍ കാണാന്‍ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

കറാച്ചി ദേശീയ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ 84 റണ്‍സിനും ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ആറുവിക്കറ്റിനും പാകിസ്താന്‍ ടീം ജയിച്ചു.

ആദ്യമത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്താന്‍ നിര ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് അടിച്ചെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ഷഹ്‌സെയ്ബ് ഹസനും ഉമര്‍അക്മലുമാണ് സ്‌കോറിനു മാന്യത പകര്‍ന്നത്. ദക്ഷിണാഫ്രിക്കന്‍ താരം തണ്ടി ഷബാലാല മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ലോക ഇലവന്‍ എട്ട് വിക്കറ്റിന് 138 എന്ന നിലയില്‍ തകര്‍ന്നടിച്ചു. തബിഷ് ഖാന്റെ ഹാട്രിക്കാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. 42 റണ്‍സ് നേടിയ അഫ്ഗാനിസ്താനില്‍ നിന്നുള്ള ഷബൂര്‍ സദ്രാനൊഴികെ ആര്‍ക്കും തിളങ്ങാനായില്ല.

രണ്ടാം മത്സരത്തില്‍ ടോസ് നേടിയ പാകിസ്താന്‍ ടീം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഒമ്പത് വിക്കറ്റിന് ലോക ഇലവന്‍ 142 റണ്‍സ് അടിച്ചെടുത്തു. പാകിസ്താന്‍ 16.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇംറാന്‍ നസീര്‍ അര്‍ധസെഞ്ച്വറി നേടി.

Story first published:  Monday, October 22, 2012, 16:44 [IST]
English summary
The Pakistan All Star XI clinched the two-match Twenty20 series with an easy six-wicket win against the International World XI in Karachi on Sunday
പ്രതികരണം എഴുതൂ