Englishहिन्दीಕನ್ನಡதமிழ்తెలుగు

ടോണി ഗ്രെയ്ഗിന് ശ്വാസകോശ അര്‍ബുദം

Posted by:
Published: Monday, October 22, 2012, 17:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടോണി ഗ്രെയ്ഗിന് ശ്വാസകോശ അര്‍ബുദം
 

മുന്‍ ഇംഗ്ലണ്ട് നായകന്‍ ടോണി ഗ്രെയ്ഗിന് ശ്വാസകോശ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ വംശജനായ ടോണി 1972-1977 കാലയളവിലാണ് ഇംഗ്ലണ്ടിനുവേണ്ടി കളിച്ചത്. സസെക്‌സിന്റെ ഓള്‍റൗണ്ടറായിരുന്ന ഈ ഇതിഹാസം 14 ടെസ്റ്റുകളില്‍ രാജ്യത്തെ നയിച്ചു.

സജീവ കളിയില്‍ നിന്നും വിരമിച്ചതിനുശേഷം കമന്റേറ്റര്‍ എന്ന നിലയില്‍ തിളങ്ങാന്‍ ഗ്രെയ്ഗിന് സാധിച്ചു. ഇപ്പോള്‍ 66 വയസ്സുള്ള താരത്തെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൂടുതല്‍ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കുന്നതിനുവേണ്ടി താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. വിശദമായ ഫലം ലഭിച്ചതിനുശേഷം മാത്രമേ ചികിത്സ തുടങ്ങൂവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

1972ല്‍ ആസ്‌ത്രേലിയക്കെതിരേ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച ഏറ്റവും ഉയരം കൂടിയ താരം കൂടിയായിരുന്നു ഇദ്ദേഹം. ആറടി ആറിഞ്ചാണ് ഗ്രെയ്ഗിന്റെ ഉയരം.

English summary
Former England captain Tony Greig has been diagnosed with a form of lung cancer
പ്രതികരണം എഴുതൂ