Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡെക്കാന്‍ ചാര്‍ജേഴ്‌സ് പുറത്തുതന്നെ

Posted by:
Updated: Friday, October 19, 2012, 14:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡെക്കാന്‍ ചാര്‍ജേഴ്‌സ് പുറത്തുതന്നെ
 

മുംബൈ: കടക്കെണിയില്‍ കുടുങ്ങിയ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താക്കണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു. ലീഗിലെ മെംബര്‍ഷിപ്പ് നിലനിര്‍ത്തണമെന്ന ആര്‍ബിറ്റേറ്ററുടെ തീരുമാനം റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ബിസിസിഐയും ക്ലബ്ബിന്റെ ഉടമസ്ഥരായ ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡും(ഡിസിഎച്ച്എല്‍) തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതുവരെ നിലവിലുള്ള അവസ്ഥ തുടരണമെന്നാണ് ആര്‍ബിട്രേറ്റര്‍ വിധിച്ചത്.

അതേ സമയം ഐപിഎല്‍ ഫ്രാഞ്ചൈസി റദ്ദാക്കി നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഡിസിഎച്ച്എല്‍ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കാന്‍ കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ആര്‍ബിട്രേറ്റര്‍ക്ക് തീരുമാനമെടുക്കാം. രണ്ടു ഹരജികളിലായുള്ള കോടതിയുടെ രണ്ടു വിധികളും പരോക്ഷമായി ഡെക്കാന്‍ ചാര്‍ജേഴ്‌സിന് എതിരായി മാറി.

ഒക്ടോബര്‍ ഒന്നിന് കോടതി ആവശ്യപ്പെട്ട 100കോടിയുടെ ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ ചാര്‍ജ്ജേഴ്‌സിനു സാധിച്ചിട്ടില്ല. ആര്‍ബിട്രേറ്റര്‍ എന്നുപറയുന്നത് കോടതിയ്ക്കു മുകളിലല്ല. ഗ്യാരണ്ടി നല്‍കുന്ന കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കോടതി പ്രഖ്യാപിച്ച കാര്യത്തില്‍ ആര്‍ബിറ്റേറ്റര്‍ പിന്നീട് തീരുമാനമെടുക്കുന്നത് ശരിയല്ല.

ബാങ്ക് ഗ്യാരണ്ടി നല്‍കാത്തിടത്തോളം കാലം ഫ്രാഞ്ചൈസി റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ കഴിയില്ല. അതേ സമയം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും തീരുമാനിക്കേണ്ടത് ആര്‍ബിട്രേറ്റര്‍ തന്നെയാണെന്ന് കോടതി വ്യക്തമാക്കി. കോടതി ഇടപെട്ട വിഷയത്തില്‍ ഇടപെട്ട ആര്‍ബിട്രേറ്ററുടെ തീരുമാനം മാത്രമാണ് റദ്ദാക്കുന്നതെന്ന് അറിയിച്ചു.

Story first published:  Thursday, October 18, 2012, 18:24 [IST]
English summary
The cash-strapped Deccan Chargers will remain terminated from the IPL after the Bombay high court on Thursday, set aside a status quo order passed by an arbitrator on cessation of its membership in the league.
പ്രതികരണം എഴുതൂ