Englishहिन्दीಕನ್ನಡதமிழ்తెలుగు

വേള്‍ഡ് ഇലവന്‍ പാകിസ്താന്‍ സന്ദര്‍ശിക്കും

Posted by:
Published: Wednesday, October 17, 2012, 13:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വേള്‍ഡ് ഇലവന്‍ പാകിസ്താന്‍ സന്ദര്‍ശിക്കും
 

ഇസ്ലാമാബാദ്: മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യയുടെ നേതൃത്വത്തിലുള്ള വേള്‍ഡ് ഇലവന്‍ പാകിസ്താന്‍ സന്ദര്‍ശിക്കും. പാകിസ്താനെതിരേയുള്ള രണ്ട് ട്വന്റി മത്സരങ്ങളില്‍ ടീം പങ്കെടുക്കും. മൂന്നു വര്‍ഷത്തിനുശേഷം പാകിസ്താനില്‍ നടക്കുന്ന പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലൊന്നായിരിക്കും ഇത്. 2009ല്‍ ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസ്സിനു നേരെ തീവ്രവാദികളുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു ടെസ്റ്റ് ടീം പാകിസ്താനിലെത്തിയിട്ടില്ല.

കറാച്ചിയില്‍ നടക്കുന്ന മത്സരത്തിന് പ്രവിശ്യയിലെ കായിക മന്ത്രി ഡോ മുഹമ്മദ് അലി ഷായാണ് മുന്‍കൈയെടുക്കുന്നത്. വെസ്റ്റ്ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ലോക ഇലവനിലുള്ളത്.

ടീമുകളുടെ സുരക്ഷിതത്വത്തിനായി 5000ഓളം പോലിസുകാരെയാണ് വിന്യസിപ്പിക്കുന്നത്. റികാര്‍ഡോ പവല്‍, സ്റ്റീവന്‍ ടെയ്‌ലര്‍, ജര്‍മെയ്ന്‍ ചാള്‍സ്, ആദം സാന്‍ഫോര്‍ഡ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ജസ്റ്റിന്‍ കെംപ്, ബോസ്മാന്‍, ആന്‍ഡ്രനെല്‍, അഫ്ഗാനിസ്താനില്‍ നിന്നുള്ള ശപൂര്‍ സദ്രാന്‍, മുഹമ്മദ് ഷെഹ്‌സാദ് എന്നിവര്‍ ടീമിലുണ്ട്.

പാകിസ്താന്‍ ഓള്‍ സ്റ്റാര്‍ ടീമില്‍ മുന്‍ താരങ്ങളായ യൂനിസ് ഖാന്‍, ഷൊയ്ബ് മാലിക്, നാസിര്‍ ജംഷീദ്, ആസാദ് ഷഫീഖ്, ഉമര്‍ അക്മല്‍, ഉമര്‍ ഗുല്‍, മുഹമ്മദ് സമി, ഇംറാന്‍ നസീര്‍ എന്നിവര്‍ കളിയ്ക്കും.

English summary
Former Sri Lanka captain Sanath Jayasuriya will lead a World XI against a Pakistan All Stars side in two Twenty20 matches in Karachi this weekend, the first major international cricket in the country in more than three years.
പ്രതികരണം എഴുതൂ