Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ അവാര്‍ഡിനെതിരേ ഓസിസ് എംപി

Posted by:
Published: Wednesday, October 17, 2012, 12:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്റെ അവാര്‍ഡിനെതിരേ ഓസിസ് എംപി
 

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ആസ്‌ത്രേലിയ നല്‍കാനുള്ള തീരുമാനത്തിനെതിരേ ഫെഡറല്‍ ഇന്‍ഡിപെന്റന്റിന്റെ എംപിയായ റോബ് ഓക്‌ഷോട്ട് രംഗത്ത്.

എനിക്ക് സച്ചിനെയും ക്രിക്കറ്റിനെയും ഇഷ്ടമാണ്. പക്ഷേ, നയതന്ത്രനീക്കങ്ങളുടെ ഭാഗമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇത്തരമൊരു ബഹുമതി നല്‍കുന്നതിനോട് യോജിക്കാനാവുന്നില്ല.

ആസ്‌ത്രേലിയക്കാര്‍ക്ക് നല്‍കേണ്ട പുരസ്‌കാരമാണിത്. സച്ചിന്‍ ഒരു നല്ല കളിക്കാരനാണ്. പക്ഷേ, ഇത്തരമൊരു അവാര്‍ഡ് സ്വീകരിക്കാന്‍ മാത്രം അതുല്യനല്ല അദ്ദേഹം. വേണമെങ്കില്‍ ഇന്തോ-ആസ്‌ത്രേലിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാം. പക്ഷേ, രാജ്യത്തെ പരമോന്നത ബഹുമതികള്‍ ചെറിയ കാര്യങ്ങള്‍ക്കു വിനിയോഗിക്കുന്നത് ശരിയല്ല.

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ജൂലിയാ ഗില്ലാര്‍ഡാണ് ഓര്‍ഡര്‍ ഓഫ് ആസ്‌ത്രേലിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ ചില കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.

ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ആണവസഹകരണത്തേക്കാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുള്ള ബഹുമതി ശ്രദ്ധിക്കപ്പെടുമെന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.

English summary
An Australian politician has questioned Prime Minister Julia Gillard's decision to award an Order of Australia to cricketer Sachin Tendulkar for his contribution to sport
പ്രതികരണം എഴുതൂ