Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന് ആസ്‌ത്രേലിയന്‍ ബഹുമതി

Posted by:
Published: Tuesday, October 16, 2012, 14:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന് ആസ്‌ത്രേലിയന്‍ ബഹുമതി
 

ദില്ലി: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആസ്‌ത്രേലിയയിലെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ആസ്‌ത്രേലിയ സ്വന്തമാക്കി. ആസ്‌ത്രേലിയക്കാരല്ലാത്തവര്‍ക്ക് വളരെ അപൂര്‍വമായി മാത്രമാണ് ഈ ബഹുമതി നല്‍കാറുള്ളത്.

മുന്‍ അറ്റോണി ജനറല്‍ സോളി സോറാബ്ജിക്ക് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍. ഇന്ത്യയും ആസ്‌ത്രേലിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് സൊറാബ്ജിക്ക് 2006ല്‍ പുരസ്‌കാരം നല്‍കിയത്.

ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ക്രിക്കറ്റിനുള്ള പങ്ക് ചെറുതല്ല. ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന രാജ്യങ്ങളാണ് രണ്ടും. അതുകൊണ്ട് തന്നെയാണ് സച്ചിനെ പോലൊരാളെ അനുമോദിക്കാന്‍ തീരുമാനിച്ചത്-തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ജൂലിയാ ഗില്ലാര്‍ഡ് അറിയിച്ചു.

ക്രിക്കറ്റില്‍ ആസ്‌ത്രേലിയ ഇത്തരമൊരു ബഹുമതി നല്‍കുന്നത് ആദ്യമായിട്ടല്ല. 2009ല്‍ വെസ്റ്റ്ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയ്ക്കും 1985ല്‍ ക്ലൈവ് ല്യോയ്ഡിനും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സും 190 ടെസ്റ്റില്‍ നിന്ന് 15533 റണ്‍സും നേടിയ സച്ചിനെ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായാണ് പരിഗണിക്കുന്നത്.

English summary
Sachin Tendulkar is set to another feather to his already crowded cap as Australian Prime Minister Julia Gillard on Tuesday announced that the iconic Indian cricketer will be conferred the membership of the Order of Australia, an honour "rarely" awarded to non-Australians
പ്രതികരണം എഴുതൂ