Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫ്‌ളിന്റോഫ് ബോക്‌സറാകുന്നു

Posted by:
Updated: Friday, October 19, 2012, 15:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രു ഫഌന്റോഫ് പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്ത് സജീവമാകുന്നു. പരിക്കിനെ തുടര്‍ന്ന് 2010ലാണ് ഫ്രെഡ്ഡി ക്രിക്കറ്റിനോട് വിടപറഞ്ഞത്.

ഫ്‌ളിന്റോഫ് ബോക്‌സറാകുന്നു

31ാം വയസ്സില്‍ കളിയോട് വിടപറഞ്ഞത് എന്നെ അലട്ടുന്നുണ്ട്. ഇപ്പോള്‍ 34 വയസ്സ് മാത്രമേ പ്രായമായിട്ടുള്ളൂ. കുട്ടിക്കാലം മുതലേ ബോക്‌സിങ് ഇഷ്ടമായിരുന്നു. ഇനി ഗോദയില്‍ ഒരു കൈ നോക്കട്ടെ. എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം-തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഓള്‍റൗണ്ടര്‍ അറിയിച്ചു.

നവംബര്‍ 30നായിരിക്കും ഫഌന്റോഫിന്റെ ബോക്‌സിങ് അരങ്ങേറ്റം. മുന്‍ ഫെദര്‍വെയ്റ്റ് ചാംപ്യനുമായുള്ള ചങ്ങാത്തമാണ് ഫ്രെഡ്ഡിയിലെ ബോക്‌സറെ ഉണര്‍ത്തിയത്. കളിക്കാരനെന്ന നിലയില്‍ അതിരാവിലെ എഴുന്നേറ്റുള്ള വ്യായാമം. അതാണ് പുതിയ തീരുമാനം കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം-ഫഌന്റോഫ് വ്യക്തമാക്കി.

79 ടെസ്റ്റുകളിലും 141 ഏകദിനങ്ങളിലും ഫഌന്റോഫ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് 3845 റണ്‍സും 226 വിക്കറ്റും ഏകദിനത്തില്‍ 3394 റണ്‍സും 169വിക്കറ്റും നേടിയിട്ടുണ്ട്.

Story first published:  Tuesday, October 16, 2012, 16:00 [IST]
English summary
Flintoff, who was fond of boxing since his childhood decided to take up the brutal game, after quitting cricket as injuries cut short his cricketing career in 2010, prompting him to announce his retirement from international cricket while he was 31
പ്രതികരണം എഴുതൂ