Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ് സിങിന് ഡബിള്‍ സെഞ്ച്വറി

Posted by:
Published: Monday, October 15, 2012, 16:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജ് സിങിന് ഡബിള്‍ സെഞ്ച്വറി
 

ഹൈദ്രാബാദ്: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റില്‍ യുവരാജ് സിങിന് ഡബിള്‍ സെഞ്ച്വറി. മധ്യമേഖലക്കെതിരേ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്രസ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ വടക്കന്‍ മേഖലയ്ക്കുവേണ്ടി ബാറ്റേന്തിയ യുവി 241 ബോളില്‍ നിന്ന് 33 ഫോറുകളുടെയും മൂന്നു സിക്‌സറുകളുടെയും പിന്തുണയോടെ 208 റണ്‍സ് അടിച്ചെടുത്തു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദേശീയതാരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്.

ടോസ് നേടി ബാറ്റ്‌വീശിയ വടക്കന്‍ മേഖല 119.2 ഓവറില്‍ 451 റണ്‍സ് അടിച്ചെടുത്തു. 121 റണ്‍സ് നേടിയ ശിഖര്‍ ധവാനും ബാറ്റിങില്‍ തിളങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ മധ്യമേഖല വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 റണ്‍സെടുത്തിട്ടുണ്ട്.

കിഴക്കന്‍ മേഖലയും തെക്കന്‍ മേഖലയും തമ്മിലുള്ള മത്സരവും പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഏഴുവിക്കറ്റുകള്‍ ബാക്കി നില്‍ക്കെ തെക്കന്‍ മേഖല 182 റണ്‍സിനു പിറകിലാണ്.

English summary
Yuvraj Singh has made a strong comeback to four-day cricket with a magnificent double century for North Zone against Central Zone on the second day of their semi-final game here at the Rajiv Gandhi International Stadium on Monday.
പ്രതികരണം എഴുതൂ