Englishहिन्दीಕನ್ನಡதமிழ்తెలుగు

ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യാജമെന്ന് ഗോറി

Posted by:
Published: Friday, October 12, 2012, 14:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യാജമെന്ന് ഗോറി
 

ലാഹോര്‍: അമ്പയര്‍മാരുടെ അഴിമതി തുറന്നുകാട്ടാന്‍ ഇന്ത്യ ടിവി പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് പാകിസ്താന്‍ അമ്പയര്‍ നദീം ഗോറി. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും കാര്യങ്ങള്‍ വേണ്ടത്ര പഠിയ്ക്കാതെയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നദീം ഗോറി, അനിസുര്‍ റഹ്മാന്‍ എന്നിവരോടൊപ്പം ബംഗ്ലാദേശില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള നാലുപേരും ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ ഫോണിലൂടെ സംസാരിക്കരുതെന്നാണ് ഞാന്‍ ആ റിപ്പോര്‍ട്ടറോട് പറഞ്ഞത്. ഈ വീഡിയോകളില്‍ ആവശ്യമായ എഡിറ്റിങ് നടത്തിയാണ് ചാനല്‍ വാര്‍ത്ത ശരിയാക്കിയിട്ടുള്ളത്.

ഇത്തരം ഓഫറിനെ കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പിസിബിയുടെ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ട്.

English summary
Implicated in the TV sting operation that claims to have exposed corruption by umpires, Pakistan's Nadeem Ghauri is planning to take legal action against the channel after getting the subtle backing of his Cricket Board which has "decided against jumping to conclusions
പ്രതികരണം എഴുതൂ