Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ മുംബൈ കമ്പനി വാങ്ങി

Posted by:
Updated: Friday, October 12, 2012, 14:53 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഐപിഎല്‍ ടീം ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കാമ്‌ല ലാന്‍ഡ്മാര്‍ക് വാങ്ങി.

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ മുംബൈ കമ്പനി വാങ്ങി

2008ല്‍ 107 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഡെക്കാന്‍ ക്രോണിക്കിള്‍ ടീമിനെ സ്വന്തമാക്കിയത്. എന്നാല്‍ കമ്പനിയില്‍ ഉരുണ്ടുകൂടിയ ചില സാമ്പത്തിക പ്രതിസന്ധികള്‍ ടീമിനെ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

കളിക്കാരുടെ വേതനം നല്‍കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതോടെ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു മുമ്പ് കേരളത്തില്‍ നിന്നുള്ള ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ മാസമാണ് ക്ലബ്ബ് വില്‍ക്കുന്നുണ്ടെന്ന രീതിയില്‍ ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് പരസ്യ പ്രഖ്യാപനം നടത്തിയത്. വീഡിയോകോണ്‍ ഗ്രൂപ്പാണ് ടീം വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചത്. കമ്പനി മുന്നോട്ടുവെച്ച 900 കോടി രൂപയുടെ കരാറിനോട് ഉടമകള്‍ അനുകൂലമായല്ല പ്രതികരിച്ചത്. ചുരുങ്ങിയത് 1200 കോടി രൂപയെങ്കിലും വേണമെന്നായിരുന്നു ഡിസിഎച്ചിന്റെയും ബിസിസിഐയുടെയും നിലപാട്.

Story first published:  Friday, October 12, 2012, 14:51 [IST]
English summary
Deccan Chronicle Holding who paid $107 million for the franchise in 2008, informed the stock exchanges on Friday of their decision to sell the team to Kamla Landmarc, a Mumbai-based real estate company
പ്രതികരണം എഴുതൂ