Englishहिन्दीಕನ್ನಡதமிழ்తెలుగు

വെട്ടോറി ലങ്കന്‍ പര്യടനത്തിനില്ല

Posted by:
Published: Thursday, October 11, 2012, 12:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വെട്ടോറി ലങ്കന്‍ പര്യടനത്തിനില്ല
 

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീമില്‍ നിന്നും മുന്‍ നായകന്‍ ഡാനിയല്‍ വെട്ടോറിയെ ഒഴിവാക്കി. ഓള്‍റൗണ്ടര്‍ ടോഡ് ആസ്‌ലെയാണ് ടീമിലെത്തിയ പുതുമുഖം. രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി മത്സരവും അടങ്ങിയതാണ് പര്യടനം.

ട്വന്റി ലോകകപ്പിലെ ടീമില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നില്ല. താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തരാണ്-ടീം വിവരങ്ങള്‍ പ്രഖ്യാപിച്ച ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിം ലിറ്റില്‍ ജോണ്‍ അറിയിച്ചു.

ട്വന്റി മത്സരത്തിനിടെയേറ്റ പരിക്കാണ് വെട്ടോറിക്ക് വിനയായത്. ഏകദിന ടീമില്‍ നിന്നും പേസ്ബൗളര്‍ ഡൗഗ് ബ്രേസ്‌വെല്ലിനെയും ഒഴിവാക്കിയിട്ടുണ്ട്.

ടീം: റോസ് ടെയ്‌ലര്‍(ക്യാപ്റ്റന്‍), ട്രെന്റ് ബൗള്‍ട്ട്, ആന്‍ഡ്രു എല്ലിസ്, ജെയിംസ് ഫ്രാങ്ക്‌ലിന്‍, റൊനീല്‍ ഹിറ, റോബ് നികോള്‍, ടോം ലെതാം, ബ്രെന്‍ഡന്‍ മാക്കുല്ലം, നതാന്‍ മാക്കുല്ലം, കൈല്‍ മില്‍സ്, ആദം മില്‍നെ, ജേക്കബ് ഓറം, ടിം സൗതീ, ബിജെ വെയ്റ്റിങ്, കെയ്ന്‍ വില്ലിംസണ്‍. ടോഡ് ആസ്‌ലെ. ജീതന്‍ പട്ടേല്‍

English summary
Leg-spinning all-rounder Todd Astle is a surprise call-up to New Zealand's Test squad for their November tour of Sri Lanka, while former captain Daniel Vettori has not been considered as he battles an Achilles' injury
പ്രതികരണം എഴുതൂ