Englishहिन्दीಕನ್ನಡதமிழ்తెలుగు

റസാഖിന് ഷോക്കോസ് നോട്ടിസ്

Posted by:
Published: Wednesday, October 10, 2012, 12:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റസാഖിന് ഷോക്കോസ് നോട്ടിസ്
 

നായകന്‍ മുഹമ്മദ് ഹഫീസിനെതിരേ വിവാദപരാമര്‍ശം നടത്തിയ ഓള്‍റൗണ്ടര്‍ അബ്ദുല്‍റസാഖിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഷോക്കോസ് നോട്ടിസ് നല്‍കി.

ട്വന്റി ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരേയുള്ള നിര്‍ണായക സെമിഫൈനല്‍ മത്സരത്തില്‍ നിന്നും മാറിനില്‍ക്കേണ്ടത് നായകന്‍ പക്ഷപാതപരമായി പെരുമാറിയതുകൊണ്ടാണെന്ന് റസാഖ് ആരോപിച്ചിരുന്നു.

ആസ്‌ത്രേലിയക്കെതിരേയുള്ള മത്സരത്തിനുശേഷമാണ് റസാഖിനെ മാറ്റിയത്. സൊഹെയ്ല്‍ തന്‍വീറിനെ ടീമിലെടുക്കാന്‍ വേണ്ടിയായിരുന്നു ഇതെന്ന് റസാഖ് കുറ്റപ്പെടുത്തി.

യുക്തിരഹിതമായ തീരുമാനമെടുത്തതാണ് 16 റണ്‍സിനു തോല്‍ക്കാന്‍ കാരണം. തീരുമാനമെടുക്കാനുള്ള അധികാരം നായകനാണ്. അതുകൊണ്ട് തോല്‍വിയുടെ ഉത്തരവാദിയും അദ്ദേഹം തന്നെയാണ്.

English summary
Taking disciplinary action against Abdul Razzaq, the Pakistan Cricket Board (PCB), has issued a show-cause notice to the all-rounder for his comments against captain Mohammad Hafeez
പ്രതികരണം എഴുതൂ