Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐസിസി അമ്പയര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്തു

Posted by:
Updated: Wednesday, October 10, 2012, 13:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഐസിസി അമ്പയര്‍മാരെ സസ്‌പെന്‍ഡ്‌  ചെയ്തു
 

ദില്ലി: ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട ആറു അമ്പയര്‍മാരെയും സസ്‌പെന്‍ഡ്‌  ചെയ്യാന്‍ ഐസിസി തീരുമാനിച്ചു. ഒളി ക്യാമറയിലൂടെ ഇന്ത്യാ ടിവി പുറത്തുവിട്ട ദൃശ്യത്തില്‍ ഉള്‍പ്പെട്ട അമ്പയര്‍മാരെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഒരു ടൂര്‍ണമെന്റുമായും സഹകരിപ്പിക്കരുതെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നദീം ഗൗരി, അനീസ് സിദ്ദിഖി(പാകിസ്താന്‍), നദീര്‍ഷാ(ബംഗ്ലാദേശ്) ജമിനി നിസാനായകെ, വിന്‍സ്റ്റണ്‍ മോറിസ്, സാഗര ഗല്ലഗെ(ശ്രീലങ്ക) എന്നി അമ്പയര്‍മാരാണ് ആരോപണ വിധേയരായിട്ടുള്ളത്.

ടെലിവിഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്ന ഉടന്‍ തന്നെ ഐസിസി കമ്മിറ്റിയിലെ അംഗങ്ങള്‍ യോഗം ചേരുകയും അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങള്‍ കൈമാറാന്‍ ചാനലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ചാനല്‍ പ്രവര്‍ത്തകര്‍ അമ്പയര്‍മാരെ സമീപിച്ചത്. പണം നല്‍കിയാല്‍ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ തയ്യാറാണെന്നാണ് അമ്പയര്‍മാര്‍ വ്യക്തമാക്കിയത്.

Story first published:  Wednesday, October 10, 2012, 13:20 [IST]
English summary
Six umpires, who were allegedly caught in a TV sting willing to fix decisions in cricket matches, have been suspended till the completion of inquiry.
പ്രതികരണം എഴുതൂ