Englishहिन्दीಕನ್ನಡதமிழ்తెలుగు

സെവാഗ് ചാംപ്യന്‍സ് ലീഗില്‍ കളിക്കും

Posted by:
Updated: Friday, October 26, 2012, 9:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സെവാഗ് ചാംപ്യന്‍സ് ലീഗില്‍ കളിക്കും
 

ദില്ലി: പരിക്കിനെ തുടര്‍ന്ന് സജീവകളിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ് ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഡല്‍ഹി ഡെയര്‍ ഡേവിള്‍സിനുവേണ്ടിയാണ് സെവാഗ് കളിക്കുക.

നായകസ്ഥാനത്ത് നിന്ന് സെവാഗ് രാജിവെച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍താരം മഹേല ജയവര്‍ധനെയാണ് ചെകുത്താന്മാരുടെ പുതിയ നായകന്‍.

ട്വന്റി ലോകകപ്പ് മത്സരങ്ങള്‍ക്കിടെ കാലിനു പരിക്കേറ്റ സെവാഗിന് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരുന്നത്.

അതേ സമയം ഒരാഴ്ചക്കുള്ളില്‍ സെവാഗ് തിരിച്ചുവരുന്നതിനെ ആശങ്കയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്. ഇതിനു മുമ്പും വേണ്ടത്ര വിശ്രമമെടുക്കാതെ കളിയ്ക്ക് ഇറങ്ങിപുറപ്പെട്ട ചരിത്രമാണ് സെവാഗിനുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഇര്‍ഫാന്‍ പഥാന്റെ ബോളില്‍ ജാക്വിസ് കാലിസിനെ പുറത്താക്കുന്നതിനിടെയാണ് സെവാഗിന് പരിക്കേറ്റത്. . ട്വന്റി ലോകകപ്പില്‍ സെവാഗിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് ഇന്നിങ്‌സുകളിലായി വെറും 54 റണ്‍സാണ് ഡല്‍ഹി താരം അടിച്ചെടുത്തത്.

Story first published:  Tuesday, October 9, 2012, 11:10 [IST]
English summary
Virender Sehwag is declared fit to play for Delhi Daredevils in the Champions League T20 that is starting in Johannesburg from today.
പ്രതികരണം എഴുതൂ