Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റിലോകകപ്പ് കരീബിയന്‍സിന്

Posted by:
Updated: Monday, October 8, 2012, 7:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊളംബോ: കുഞ്ഞന്‍ ക്രിക്കറ്റിന്റെ ലോകകപ്പ് കിരീടം കരീബിയന്‍ മണ്ണിലേക്ക്. കൊളംബോയില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ 36 റണ്‍സിനാണ് വെസ്റ്റ്ഇന്‍ഡീസ് കീഴടക്കിയത്.

ട്വന്റിലോകകപ്പ്  കരീബിയന്‍സിന്

ടോസ് നേടി ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന്റെ വിഖ്യാത ബാറ്റിങ് നിരയ്ക്ക് ആറുവിക്കറ്റിന് 137 എന്ന ദുര്‍ബലമായ സ്‌കോര്‍ പടുത്തുയര്‍ത്താനേ സാധിച്ചുള്ളൂ. ജോണ്‍സണ്‍ ചാള്‍സ് പൂജ്യനായും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ മൂന്നു റണ്ണുമെടുത്ത് പുറത്തായതോടെ കന്നി ഫൈനലിലെത്തിയവര്‍ പ്രതീക്ഷ കൈവിട്ടിരുന്നു.

പക്ഷേ, ഒരു ഭാഗത്ത് കുറ്റിയുറപ്പിച്ച മര്‍ലന്‍ സാമുവല്‍ 56 ബോളില്‍ നിന്ന് മൂന്നു ഫോറിന്റെയും ആറു സിക്‌സറിന്റെയും മികവില്‍ 78 റണ്‍സ് അടിച്ചെടുത്തത് ടോട്ടല്‍ സ്‌കോറിന് മാന്യത നല്‍കി. നായകന്‍ സാമ്മി 15 ബോളില്‍ നിന്ന് മൂന്നു ഫോറുകളടക്കം 26 റണ്‍സ് അടിച്ചെടുത്തു. നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തിയ അജന്ത മെന്‍ഡിസിന്റെ മാസ്മരിക ബൗളിങ്ങാണ് ലങ്കന്‍ നിരയ്ക്ക് അനുഗ്രഹമായത്.

ജയവര്‍ധനെ 36 ബോളില്‍ നിന്ന് 33 റണ്‍സെടുത്ത് നല്ല തുടക്കം നല്‍കിയെങ്കിലും ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു വീഴാന്‍ തുടങ്ങി. സംഗക്കാര (22), കുലശേഖര (26) എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. സ്‌കോര്‍ 18.4 ഓവറില്‍ 101ലെത്തി നില്‍ക്കെ ലങ്കന്‍ താരങ്ങളെല്ലാം പവലിയനില്‍ മടങ്ങിയെത്തി.സുനില്‍ നരെയ്ന്‍ മൂന്നു വിക്കറ്റും സാമ്മി രണ്ടു വിക്കറ്റും വീഴ്ത്തി. മെന്‍ഡിസിനെയും പെരെരയെയും റണ്ണൗക്കാന്‍ സാധിച്ചതാണ് കളിയിലെ വഴിത്തിരിവായത്.

ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മര്‍ലന്‍ സാമുവല്‍സ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റിലുടനീളം തിളങ്ങിയ ആസ്‌ത്രേലിയയുടെ ഷെയ്ന്‍ വാട്‌സണാണ് പ്ലെയര്‍ ഓഫ് ദി സീരിസ്.

Story first published:  Sunday, October 7, 2012, 22:23 [IST]
English summary
It is time to welcome the Caribbean Kings, the new champions of ICC World Twenty20
പ്രതികരണം എഴുതൂ