Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി ലോകകപ്പില്‍ ഫൈനല്‍ പോരാട്ടം

Posted by:
Published: Sunday, October 7, 2012, 11:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മത്സരം വൈകുന്നേരം ഏഴ് മണിക്ക് സ്റ്റാര്‍ ക്രിക്കറ്റില്‍


ട്വന്റി ലോകകപ്പില്‍ ഫൈനല്‍ പോരാട്ടം
കൊളംബോ: ട്വന്റി ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയും വെസ്റ്റ്ഇന്‍ഡീസും ഞായറാഴ്ച കൊമ്പുകോര്‍ക്കും. മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ച വെയ്ക്കുന്ന ലങ്കയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന ക്രിസ് ഗെയ്ല്‍ എന്ന മാസ്മരിക ബാറ്റ്‌സ്മാന്റെ സാന്നിധ്യമാണ് വിന്‍ഡീസിനെ കരുത്തുറ്റ ടീമാക്കുന്നത്.

നേരത്തെ സൂപ്പര്‍ എട്ടില്‍ ഇരുടീമുകളും മുഖാമുഖമെത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിനാണ് ലങ്ക കരീബിയന്‍സിനെ പിഴുതെറിഞ്ഞത്. ഗ്രൂപ്പ് തലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മാത്രമാണ് ലങ്ക മുട്ടുമടക്കിയത്. വിന്‍ഡീസ് ലങ്കയ്ക്കു പിറമെ ആസ്‌ത്രേലിയയില്‍ നിന്നും തോല്‍വിയേറ്റുവാങ്ങിയിരുന്നു.

ഗ്രൂപ്പ സിയില്‍ സിംബാബ്‌വെയായിരുന്നു ലങ്കയുടെ മറ്റൊരു എതിരാളി. 82 റണ്‍സിനാണ് സിംബാബ്‌വെയെ തോല്‍പ്പിച്ചത്. സൂപ്പര്‍ എട്ടില്‍ ന്യൂസിലാന്‍ഡിനെയും വെസ്റ്റ്ഇന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചു. സെമിയില്‍ കരുത്തരായി പാകിസ്താനെ 16 റണ്‍സിനു മടക്കി.

മത്സരമൊന്നും ജയിക്കാതെയായിരുന്നു വെസ്റ്റ്ഇന്‍ഡീസിന്റെ സൂപ്പര്‍എട്ട് പ്രവേശം. ന്യൂസിലാന്‍ഡിനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ച കരീബിയന്‍സിനെ ആസ്‌ത്രേലിയയാണ് സെമിയില്‍ കാത്തുനിന്നത്. 74 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഡാരന്‍ സമ്മിയുടെ ടീം സ്വന്തമാക്കിയത്.

English summary
Here are two teams desperate for a global trophy. The wait for one of them will end on Sunday with the ICC World Twenty20 2012. The other has to swallow the disappointment and carry on their quest for ICC silverware.
പ്രതികരണം എഴുതൂ