Englishहिन्दीಕನ್ನಡதமிழ்తెలుగు

ശ്രീലങ്ക-വെസ്റ്റ്ഇന്‍ഡീസ് ഫൈനല്‍

Posted by:
Updated: Saturday, October 6, 2012, 9:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊളംബോ: ട്വന്റി ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ്ഇന്‍ഡീസും ശ്രീലങ്കയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ ആസ്‌ത്രേലിയയെ 74 റണ്‍സിനു തോല്‍പ്പിച്ചാണ് കരീബിയന്‍സ് കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റ് നേടിയത്.
41 ബോളില്‍ നിന്ന് അഞ്ചു ഫോറുകളുടെയും ആറുസിക്‌സറിന്റെയും മികവില്‍ 75 റണ്‍സ് അടിച്ചെടുത്ത ക്രിസ് ഗെയ്‌ലിന്റെ കളിമികവിലാണ് വിന്‍ഡീസ് കരുത്തരായ ഓസീസിനെ കെട്ടുകെട്ടിച്ചത്.

ശ്രീലങ്ക-വെസ്റ്റ്ഇന്‍ഡീസ് ഫൈനല്‍

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്്റ്റ്ഇന്‍ഡീസ് താരങ്ങള്‍ കത്തികയറുകയായിരുന്നു. 10 റണ്‍സുമായി ഓപണര്‍ ജോണ്‍സണ്‍ ചാള്‍സ് കളം വിട്ടെങ്കിലും തുടര്‍ന്നെത്തിയ ക്രിസ് ഗെയ്‌ലും മര്‍ലന്‍ സാമുവല്‍സും(26) ഡ്വെയ്ന്‍ ബ്രാവോയും(37), കീരന്‍ പോള്ളാര്‍ഡും(38) തങ്ങളുടെ റോളുകള്‍ മനോഹരമായി നിര്‍വഹിച്ചു. കങ്കാരുക്കള്‍ക്കുവേണ്ടി നാലുവിക്കറ്റ് നഷ്ടത്തില്‍ 205 എന്ന റണ്‍ എന്ന ഭദ്രമായ ലക്ഷ്യം ബാക്കിവെച്ചാണ് അവര്‍ കളം വിട്ടത്.

മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയന്‍ നിരയില്‍ മുഴുവന്‍ താളപിഴകളായിരുന്നു. ഡേവിഡ് വാര്‍ണര്‍, മൈക്കല്‍ ഹസ്സി, കാമറൂണ്‍ വൈറ്റ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ എളുപ്പത്തില്‍ മടങ്ങി. 29 ബോളില്‍ നിന്ന് ആറു ഫോറുകളുടെയും നാലു സിക്‌സറിന്റെയും പിന്‍ബലത്തില്‍ 63 റണ്‍സ് അടിച്ചെടുത്ത ജോര്‍ജ് ബെയ്‌ലി മാത്രമാണ് കാര്യമായ പ്രതിരോധം തീര്‍ത്തത്.
രാംപോള്‍ മൂന്നും നരെയ്ന്‍, പോള്ളാര്‍ഡ്, ബദ്രീ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. പാകിസ്താനെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരായ ശ്രീലങ്ക ഫൈനലില്‍ കടന്നത്. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

Story first published:  Saturday, October 6, 2012, 9:54 [IST]
English summary
In the end, it turned out to be a lopsided semi-final here on Friday night. West Indies destroyed Australia by 74 runs to reach their first ever final in ICC World Twenty20 2012 at the R Premadasa Stadium.
പ്രതികരണം എഴുതൂ