Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി ലോകകപ്പ്: ശ്രീലങ്ക ഫൈനലില്‍

Posted by:
Published: Friday, October 5, 2012, 7:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊളംബോ: പാകിസ്താനെ 16 റണ്‍സിന് കീഴടക്കി ആതിഥേയരായ ശ്രീലങ്ക ട്വന്റി ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കന്‍ ടീം നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി. 42 റണ്‍സ് നേടിയ ജയവര്‍ധനെയും 35 റണ്‍സ് സ്വന്തമാക്കിയ ദില്‍ഷനും ഒഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

ട്വന്റി ലോകകപ്പ്: ശ്രീലങ്ക ഫൈനലില്‍

സയീദ് അജ്മല്‍, ഷഹീദ് അഫ്രീഡി, മുഹമ്മദ് ഹഫീസ്, ഉമര്‍ ഗുല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നു.

40 ബോളില്‍ നിന്ന് നാലു ഫോറുകളുടെയും ഒരു സിക്‌സിന്റെ മികവില്‍ 42 റണ്‍സ് അടിച്ചെടുത്ത മുഹമ്മദ് ഹഫീസ് മികച്ച തുടക്കം സമ്മാനിച്ചു. 21 ബോളില്‍ നിന്ന് 20 റണ്‍സ് നേടിയ ഇംറാന്‍ നസീറും നിരാശപ്പെടുത്തിയില്ല. എന്നാല്‍ നസിര്‍ ജംഷിദിനോ കംറാന്‍ അക്മലിനോ ഷൊയ്ബ് മാലിക്കിനോ, ഓള്‍റൗണ്ടര്‍ ഷഹീദ് അഫ്രീഡിക്കോ, സുഹൈല്‍ തന്‍വീറിനോ, ഉമര്‍ഗുലിനോ രണ്ടക്കം കാണാന്‍ സാധിച്ചില്ല. 22 ബോളില്‍ നിന്ന് 29 റണ്‍സുമായി ഉമര്‍ അക്മല്‍ നല്ല ചെറുത്തുനില്‍പ്പാണ് നടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123ലെത്തി നില്‍ക്കെ ഓവറുകള്‍ പൂര്‍ത്തിയായി.

നാലോവറില്‍ 25 റണ്‍സ് വഴങ്ങി രംഗന ഹെരത് മൂന്നും 27 റണ്‍സ് വഴങ്ങി അജന്താ മെന്‍ഡിസ് രണ്ടും എയ്ഞ്ചലാ മാത്യൂസും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഒരിക്കലും ആധിപത്യം നേടാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ ബൗളര്‍മാരുടെ മിടുക്ക് കൊണ്ട് മാത്രമാണ് ലങ്ക ജയിച്ചു കയറിയത്.

English summary
Sri Lanka were brilliant to edge Pakistan out and book a berth in the final of ICC World Twenty20 2012 here on Thursday night at the R Premadasa Stadium. Sri Lanka won by 16 runs after managing to score 139/4 in 20 overs on a difficult pitch. Pakistan finished on 123/7
പ്രതികരണം എഴുതൂ