Englishहिन्दीಕನ್ನಡதமிழ்తెలుగు

വിരമിക്കല്‍ തീരുമാനം നവംബറില്‍:സച്ചിന്‍

Posted by:
Published: Friday, October 5, 2012, 17:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിരമിക്കല്‍ തീരുമാനം നവംബറില്‍:സച്ചിന്‍
 

ദില്ലി: സച്ചിന്‍ എപ്പോള്‍ വിരമിക്കും എന്ന്‌ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സച്ചിന്റെ വിമര്‍ശകര്‍ക്ക്‌ ഇനി കുറച്ച്‌ കാലത്തേക്ക്‌ വിശ്രമിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്‌ സംബന്ധിച്ച്‌ നവംബറില്‍ തീരുമാനം അറിയിക്കും എന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അറിയിച്ചിരിക്കുന്നു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ സച്ചിന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌.

വിമര്‍ശകരും, ആരാധകരും അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച്‌ മത്സരിച്ച്‌ അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ എല്ലാം മൗനം പാലിക്കുകയായിരുന്നു ഇതുവരെ സച്ചിന്‍ ചെയ്‌തത്‌.

തനിക്ക്‌ മുപ്പത്തിയൊന്‍പത്‌ വയസ്സായി എന്നും ഇനി അധികകാലം ക്രിക്കറ്റില്‍ തുടരാനാകും എന്ന്‌ കരുതുന്നില്ല എന്നും അഭിപ്രായപ്പെട്ട സച്ചിന്‍ ഭാവി തീരുമാനം നവംബറില്‍ അറിയിക്കാം പറയുകയായിരുന്നു.

ഇത്രയും കാലം തന്റെ മനസ്സ്‌ പറഞ്ഞതാണ്‌ താന്‍ അനുസരിച്ചിട്ടുള്ളത്‌. എപ്പോള്‍ വിരമിക്കണം എന്ന്‌ മനസ്സ്‌ പറയുന്നുവോ അപ്പേള്‍ കളി നിര്‍ത്തും. അദ്ദേഹം മനസ്സു തുറന്നു.

സച്ചിന്റെ വിരമിക്കല്‍ ചര്‍ച്ചാ വിഷയം ആയിരുന്നു എങ്കിലും, ആ ചര്‍ച്ചയ്‌ക്ക്‌ ഇടക്കാലത്ത്‌ ചൂടു പിടിച്ചത്‌ കഴിഞ്ഞ മാസം ന്യൂസിലന്റിന്‌ എതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിലെ അദ്ദേഹത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്‌ ആയിരുന്നു.

പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന്‌ ഇന്നിങ്‌സുകളില്‍ ക്രിക്കറ്റ്‌ ഇതിഹാസം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ക്ലീന്‍ ബൗള്‌ഡാവുന്നത്‌ ഞെട്ടലോടെ ആണ്‌ അദ്ദേഹത്തിന്റെ ആരാധകര്‍ കണ്ടത്‌.

സച്ചിന്‍ വിരമിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു എന്ന്‌ മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആയ സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

English summary
Sachin Tendulkar, for the first time has hinted at retirement, as the Master Blaster said he would take a call in the month of November.
പ്രതികരണം എഴുതൂ