Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി ലോകകപ്പ്: സെമിയില്‍ ഏഷ്യന്‍ പോരാട്ടം

Posted by:
Published: Thursday, October 4, 2012, 12:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി ലോകകപ്പ്: സെമിയില്‍ ഏഷ്യന്‍ പോരാട്ടം
കൊളംബോ: ട്വന്റി ലോകകപ്പിന്റെ ആദ്യസെമിഫൈനലില്‍ ഏഷ്യന്‍ ശക്തികളായ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മുതല്‍ നടക്കുന്ന മത്സരം സ്റ്റാര്‍ ക്രിക്കറ്റ് തദ്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന ആസ്‌ത്രേലിയയെ അട്ടിമറിച്ചാണ് പാകിസ്താന്‍ സൂപ്പര്‍ എട്ടില്‍ നിന്നും അവസാന നാലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതുവരെ പാകിസ്താന്‍ രണ്ടു തവണ ഫൈനലില്‍ കടന്ന് ഒരു തവണ ചാംപ്യന്മാരാവുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് ഹഫീസ് നയിക്കുന്ന ടീം സ്പിന്‍ ബൗളിങിന്റെ മികവിലാണ് പലപ്പോഴും അട്ടിമറി വിജയങ്ങള്‍ സ്വന്തമാക്കിയത്. മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നതാണ് പാകിസ്താന്റെ പ്രത്യേകത.

2009ലെ ലോകകപ്പില്‍ പാകിസ്താനില്‍ നിന്നേറ്റ തോല്‍വിക്ക് കണക്കു ചോദിക്കാന്‍ വേണ്ടിയാണ് ലങ്കയെത്തുന്നത്. ലസിത് മലിങ്ക, അജന്ത മെന്‍ഡിസ് എന്നീ ബൗളര്‍മാരുടെ പ്രകടനം ലങ്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിന്റെ പരിചയം തന്നെയാണ് ലങ്കയ്ക്ക് അനുകൂലമായ ഏറ്റവും പ്രധാന ഘടകം.

English summary
The first semi-final of ICC World Twenty20 2012 could be termed as the "Battle of spinners." Sri Lanka and Pakistan, possessing some of world's best spinners could decide as to who will reach the October 7 final at the same venue, R Premadasa Stadium
പ്രതികരണം എഴുതൂ