Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ വിരമിക്കുന്ന ദിവസം എന്നായിരിക്കും?

Posted by:
Updated: Wednesday, May 8, 2013, 9:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ക്രിക്കറ്റിലെ ദൈവം എന്നറിയപ്പെടുന്ന ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നായിരിക്കും സജീവ കളിയില്‍ നിന്നു വിരമിക്കുക? അടുത്ത ഏപ്രിലില്‍ 40 വയസ്സ് പൂര്‍ത്തിയാകുന്ന സച്ചിന്‍ ഏകദിനത്തില്‍ നിന്നു വിരമിക്കണമെന്ന അഭിപ്രായമാണ് പല മുതിര്‍ന്ന താരങ്ങള്‍ക്കുമുള്ളത്.

പക്ഷേ, ആരാധകര്‍ക്ക് ഇതിനോട് യോജിപ്പൊന്നുമില്ല. ഇന്ത്യ എന്ന വികാരം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങളെ യോജിപ്പിക്കുന്ന കണ്ണിയാണ് ക്രിക്കറ്റ്. ഇതിനെ ഒരു മതമായി പരിഗണിക്കുകയാണെങ്കില്‍ അവിടത്തെ സര്‍വശക്തനാണ് സച്ചിന്‍ എന്ന ഇതിഹാസം. ദൈവം പടിയിറങ്ങി പോയാല്‍ കളിയ്ക്ക് എന്തു സംഭവിക്കും? ദൈവമില്ലാത്ത മതത്തെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ?

ക്രിക്കറ്റിലെ ദൈവം എന്നറിയപ്പെടുന്ന ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നായിരിക്കും സജീവ കളിയില്‍ നിന്നു വിരമിക്കുക? അടുത്ത ഏപ്രിലില്‍ 40 വയസ്സ് പൂര്‍ത്തിയാകുന്ന സച്ചിന്‍ ഏകദിനത്തില്‍ നിന്നു വിരമിക്കണമെന്ന അഭിപ്രായമാണ് പല മുതിര്‍ന്ന താരങ്ങള്‍ക്കുമുള്ളത്.

 

 

സ്വരം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തണം: കപില്‍ദേവ്

എന്നു വിരമിക്കണമെന്ന കാര്യത്തില്‍ സച്ചിനു തീരുമാനമെടുക്കാമെങ്കിലും സ്വരം നന്നാകുമ്പോള്‍ പാട്ടുനിര്‍ത്തുന്നതാണ് നല്ലതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. ലോകകപ്പ് കഴിഞ്ഞ ഉടനെ സച്ചിന്‍ വിരമിക്കണമെന്നായിരുന്നു എന്റെ അഗ്രഹം. പക്ഷേ, അദ്ദേഹം കളി തുടരുന്ന സ്ഥിതിക്ക് അദ്ദേഹത്തോടൊപ്പം നില്‍ക്കും. കരിയറിലെ ഉന്നതിയില്‍ നിന്ന് അദ്ദേഹം വിരമിക്കണമെന്നാണ് ആഗ്രഹം. ജീവനു തുല്യം സ്‌നേഹിക്കുന്ന കളിയില്‍ നിന്നും അത്രയെളുപ്പം പടിയിറങ്ങി പോവാന്‍ അദ്ദേഹത്തിനു സാധിക്കില്ല.

 

 

സച്ചിന്‍ വിരമിക്കണം: ഇമ്രാന്‍ഖാന്‍

സെലക്ടര്‍മാരുടെ ദയയ്ക്കു കാത്തുനില്‍ക്കുന്ന ഗതികേട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുണ്ടാവരുത്. അദ്ദേഹം നല്ല സമയത്ത് വിരമിക്കുകയാണ് നല്ലത്-പാകിസ്താന്‍ ക്രിക്കറ്റ് വിസ്മയവും പ്രമുഖരാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ആര്‍ക്കും എത്തിപ്പെടാനാകാത്ത ഉയരത്തിലാണ് സച്ചിന്‍. പഴയ പ്രതിഭയിലേക്ക് അദ്ദേഹം തിരിച്ചുപോകാനുള്ള സാധ്യത കുറവാണ്. പുതിയ തലമുറയ്ക്ക് വഴിമാറികൊടുത്ത് സെലക്ടരെ ധര്‍മ്മസങ്കടത്തില്‍ നിന്നു രക്ഷിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്.

 

 

സച്ചിന്‍ എകദിനം അവസാനിപ്പിക്കണം: ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന മത്സരങ്ങളില്‍ നിന്നു പിന്‍വാങ്ങണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇനിയും കളി തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് ടെസ്റ്റിലാവാം. 2015ലെ ലോകകപ്പില്‍ സച്ചിന് കളിക്കാനാകുമോ? ഇല്ല എന്നാണ് എന്റെ ഉത്തരം. അപ്പോള്‍ തീര്‍ച്ചയായും സച്ചിന്‍ വഴിമാറി കൊടുക്കുകയാണ് വേണ്ടത്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ സച്ചിന്‍ എല്ലാം നേടി കഴിഞ്ഞു. കഴിഞ്ഞ 22 വര്‍ഷമായി സച്ചിന്‍ കളിയ്ക്കുകയാണ്. അത് വലിയൊരു കാലയളവാണ്.

 

 

കണ്ണുകള്‍ക്ക് പഴയ വേഗതയുണ്ടാവില്ല: സുനില്‍ ഗാവസ്‌കര്‍

പ്രായം കൂടുകയാണ്. വേഗതയേറിയ ബോളുകളുടെ ഗതി പഴയപോലെ പിടിച്ചെടുക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും-ന്യൂസിലാന്‍ഡിനെതിരേയുള്ള സച്ചിന്റെ പ്രകടനം കണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസപുരുഷന്‍ സുനില്‍ ഗാവസ്‌കര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

സച്ചിന് ശരീരഭാഷ നഷ്ടമായി: അസ്ഹറുദ്ദീന്‍

പന്തിന്റെ ഗതിയ്ക്കനുസരിച്ച് കാലുകള്‍ ചലിക്കുന്നില്ല. സച്ചിന്റെ സ്വാഭാവികമായ ശരീര ഭാഷ കൈമോശം വന്നിരിക്കുന്നു. സച്ചിനെ പലര്‍ക്കും ക്ലീന്‍ ബൗള്‍ക്കാന്‍ സാധിക്കുന്നു. ഒരു കാലത്ത് ഒഫ്സ്റ്റംപ് സൈഡില്‍ നല്‍കുന്ന ക്യാച്ചാണ് സച്ചിന്‍ പരമാവധി വരുത്തുന്ന പിഴവ്. സച്ചിന്റെ വിക്കറ്റ് സച്ചിന്‍ അനുവദിക്കാതെ ആര്‍ക്കും കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു-മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടു.

 

 

സച്ചിന്റെ സമകാലികരായി പരിഗണിക്കപ്പെടുന്ന സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും അന്താരാഷ്ട്ര കരിയര്‍ മതിയാക്കിയിട്ട് ഏറെ നാളുകളായി. വിരമിക്കാന്‍ സമയമായിട്ടില്ലെന്നാണ് സച്ചിന്റെ അഭിപ്രായം. കളിയെ ആസ്വദിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ മാത്രമേ ഞാന്‍ വിരമിക്കൂ.

Story first published:  Thursday, October 4, 2012, 11:02 [IST]
English summary
Sachin Tendulkar is facing unprecedented calls to retire after a string of failures fuelled speculation that time had finally caught up with India's cricket icon
പ്രതികരണം എഴുതൂ