Englishहिन्दीಕನ್ನಡதமிழ்తెలుగు

സെവാഗിന് പരിക്ക്, ചാംപ്യന്‍സ് ലീഗിനുണ്ടാവില്ല

Posted by:
Published: Wednesday, October 3, 2012, 15:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സെവാഗിന് പരിക്ക്, ചാംപ്യന്‍സ് ലീഗിനുണ്ടാവില്ല
 

കൊളംബോ: ചാംപ്യന്‍സ് ലീഗ് ട്വന്റി മത്സരത്തില്‍ വീരേന്ദര്‍ സെവാഗ് കളിക്കാന്‍ സാധ്യത കുറവ്. ഇടതുകാലിന്റെ ആംഗിളിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്നാണ്.

സെവാഗിന് 14 ദിവസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ടീം മീഡിയാ മാനേജര്‍ ഡോ ആര്‍ എന്‍ ബാബ അറിയിച്ചു.

ഇര്‍ഫാന്‍ പഥാന്റെ ബോളില്‍ ജാക്വിസ് കാലിസിനെ പുറത്താക്കുന്നതിനിടെയാണ് സെവാഗിന് പരിക്കേറ്റതെന്ന് കരുതുന്നു. ട്വന്റി ലോകകപ്പില്‍ സെവാഗ് തീര്‍ത്തും നിഷ്പ്രഭനായിരുന്നു. മൂന്ന് ഇന്നിങ്‌സുകളിലായി വെറും 54 റണ്‍സാണ് സൂപ്പര്‍താരം അടിച്ചെടുത്തത്.

സെവാഗ് കളിക്കാതിരുന്നാല്‍ അത് ഡല്‍ഹി ഡെയര്‍ ഡേവിള്‍സിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒക്ടോബര്‍ മാസം 13ാം തിയ്യതി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയാണ് ഡെയര്‍ഡെവിള്‍സിന്റെ ആദ്യ മത്സരം.

English summary
Virender Sehwag is in doubt for the upcoming Champions League Twenty20 after he has been advised two weeks of rest because of ligament injury he sustained during India's last Super Eights game in the ICC World Twenty20 against South Africa here.
പ്രതികരണം എഴുതൂ