Englishहिन्दीಕನ್ನಡதமிழ்తెలుగు

ടീം എന്ന നിലയില്‍ പരാജയപ്പെട്ടു: ധോണി

Posted by:
Published: Wednesday, October 3, 2012, 14:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ടീം എന്ന നിലയില്‍ പരാജയപ്പെട്ടു: ധോണി
 

കൊളംബോ: കളിയുടെ എല്ലാ മേഖലയിലും തിളങ്ങാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ തോല്‍വിക്കു കാരണമെന്ന് നായകന്‍ മഹേന്ദ്രസിങ് ധോണി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു റണ്ണിന്റെ വിജയം നേടിയെങ്കിലും ട്വന്റി ലോകകപ്പില്‍ നിന്നു പുറത്തായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലപ്പോഴെല്ലാം ചില ഘടകങ്ങള്‍ അദ്ഭുതങ്ങള്‍ കാണിച്ചെങ്കിലും ടീമെന്ന നിലയില്‍ ഒന്നിച്ചു തിളങ്ങാന്‍ സാധിച്ചില്ല.

നിര്‍ണായക മത്സരത്തില്‍ തുടക്കം മുതല്‍ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാന്‍ കഴിയാത്തതുകൊണ്ടുതന്നെയാണ് കൂറ്റന്‍ സ്‌കോറുകള്‍ ഉണ്ടാകാതിരുന്നത്.

ആദ്യത്തെ ആറോവറിനുശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനെ വരിഞ്ഞുമുറുക്കുക തന്നെയായിരുന്നു ഗെയിം പ്ലാന്‍. പക്ഷേ, 122 റണ്‍സ് എന്ന കടമ്പ ദക്ഷിണാഫ്രിക്ക കടന്നതിനുശേഷം മത്സരം ജയിക്കുക എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. അതുകൊണ്ടാണ് അശ്വിനെ രംഗത്തിറക്കിയത്.

English summary
Team India skipper MS Dhoni on Tuesday, admitted that his team did not perform well in all the departments of the game after the team crashed out of World T20.
പ്രതികരണം എഴുതൂ