Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി റാങ്കിങില്‍ ഇന്ത്യ രണ്ടാമത്

Posted by:
Published: Wednesday, October 3, 2012, 16:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി റാങ്കിങില്‍ ഇന്ത്യ രണ്ടാമത്
 

കൊളംബോ: ഐസിസിയുടെ ട്വന്റി റാങ്കിങില്‍ ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്ന ഒന്നാം സ്ഥാനം നഷ്ടമായി. പുതിയ ലിസ്റ്റ് അനുസരിച്ച് 129 പോയിന്റുമായി ശ്രീലങ്കയാണ് ഏറ്റവും മുന്നിലുള്ളത്.

ലോകകപ്പിന്റെ സെമികാണാതെ പുറത്തായെങ്കിലും ഇന്ത്യ 120 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി. പാകിസ്താന്‍ രണ്ടു സ്ഥാനം മെപ്പെടുത്തി 118 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാണ്. നാലു സ്ഥാനം താഴോട്ടിറങ്ങി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ഏകദിനത്തിലും ടെസ്റ്റിലും കസറുന്ന ആസ്‌ത്രേലിയ 111 പോയിന്റുമായി ആറാം സ്ഥാനത്തും ഇത്ര തന്നെ പോയിന്റുള്ള വെസ്റ്റ് ഇന്‍ഡീസ് ഏഴാം സ്ഥാനത്തുമാണുള്ളത്. 44 പോയിന്റുള്ള സിംബാബ്‌വെയാണ് ഏറ്റവും പിന്നില്‍.

അഫ്ഗാനിസ്താന്‍, നെതര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, കാനഡ, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ പരിഗണിച്ച കാലയണവിനുള്ള എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

English summary
South Africa have lost their number one position while India moved to second in the ICC T20I Championship table. South Africa and India both failed to qualify for the semi-finals of the ICC World Twenty20 Sri Lanka 2012.
പ്രതികരണം എഴുതൂ