Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി ലോകകപ്പ്: ഇന്ത്യ പുറത്തായി

Posted by:
Published: Tuesday, October 2, 2012, 23:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി ലോകകപ്പ്: ഇന്ത്യ പുറത്തായി
 

കൊളംബോ: ട്വന്റി ലോകകപ്പില്‍ നിന്നും മുന്‍ ചാംപ്യന്മാരായ ഇന്ത്യ സെമിഫൈനല്‍ കാണാതെ പുറത്തായി. മെച്ചപ്പെട്ട റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ അവസാന നാലില്‍ ഇടംപിടിയ്ക്കുകയും ചെയ്തു.

സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു റണ്ണിന്റെ വിജയം നേടിയെങ്കിലും മെച്ചപ്പെട്ട റണ്‍ശരാശരി പാകിസ്താന് അനുഗ്രഹമാവുകയായിരുന്നു.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഇന്ത്യയെ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 152 എന്ന സ്‌കോറില്‍ പിടിച്ചുനിര്‍ത്തി. 45 റണ്‍സ് നേടിയ സുരേഷ് റെയ്‌നയും 25 റണ്‍സ് നേടിയ രോഹിത് ശര്‍മയും 23 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്ന നായകന്‍ മഹേന്ദ്ര സിങ് ധോണിയും 21 റണ്‍സ് അടിച്ചെടുത്ത യുവരാജ് സിങുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് മാന്യത പകര്‍ന്നത്.

എട്ടുബൗളര്‍മാരെ പരീക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റോബിന്‍ പീറ്റേഴ്‌സണ്‍, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. ജാക്വിസ് കാലിസിനാണ് ഒരു വിക്കറ്റ്. സുരേഷ് റെയ്‌നയ്ക്ക് റണ്ണൗട്ടാകാനായിരുന്നു വിധി.

മറുപടി ബാറ്റിങിനിറങ്ങിയ ആഫ്രിക്കന്‍ ടീമിനെ 19.5 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാക്കി. 38 ബോളില്‍ നിന്ന് ആറു ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും പിന്തുണയോടെ 65 റണ്‍സ് അടിച്ചെടുത്ത ഡുപ്ലെസിസാണ് ഇന്ത്യന്‍ സെമി സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞത്.

ചൊവ്വാഴ്ച നടന്ന ആദ്യമത്സരത്തില്‍ ആസ്‌ത്രേലിയ പാകിസ്താനോട് 32 റണ്‍സിന് തോറ്റെങ്കിലും സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. ടോസ് നേടിയ ആസ്‌ത്രേലിയ പാകിസ്താനെ ബാറ്റിങിനയച്ചു. 55 റണ്‍സ് നേടിയ നസിര്‍ ജംഷദിന്റെയും 32 റണ്‍സ് നേടിയ കംറാന്‍ അക്മലിന്റെയും മികവില്‍ പച്ച പട ആറുവിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മൂന്നു വിക്കറ്റ് നേടിയ സ്റ്റാര്‍ക്കാണ് ബൗളിങില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 54 റണ്‍സ് നേടി പുറത്താവാതെ നിന്ന മൈക്ക് ഹസ്സി ഒഴികെ ആര്‍ക്കും തിളങ്ങാനായില്ല. സയീദ് അജ്മല്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് തെറിപ്പിച്ചത്.

സെമിഫൈനല്‍ മത്സരങ്ങള്‍ വ്യാഴം. വെള്ളി ദിവസങ്ങളില്‍ നടക്കും. ആദ്യ മത്സരത്തില്‍ ശ്രീലങ്കയും പാകിസ്താനും രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയയും വെസ്റ്റ്ഇന്‍ഡീസും ഏറ്റുമുട്ടും.

English summary
India have been knocked out of ICC World Twenty20 2012 here on Tuesday night. Pakistan edged India on net run rate to qualify for semi-finals with Australia from Group 2.
പ്രതികരണം എഴുതൂ