Englishहिन्दीಕನ್ನಡதமிழ்తెలుగు

ലസിത് മലിങ്ക ചാംപ്യന്മാരെ മടക്കി

Posted by:
Published: Tuesday, October 2, 2012, 8:55 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊളംബോ: നാലോവറില്‍ 31 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിങ്കയുടെ മാന്ത്രിക ബൗളിങിന്റെ മികവില്‍ ശ്രീലങ്ക ചാംപ്യന്മാരായ ഇംഗ്ലണ്ടിന് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് നല്‍കി. ആതിഥേയര്‍ 19 റണ്‍സിനാണ് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്.

ലസിത് മലിങ്ക ചാംപ്യന്മാരെ മടക്കി

സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. നിശ്ചിത 20 ഓവറില്‍ സിംഹളരെ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന സ്‌കോറില്‍ പിടിച്ചുനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി. 38 ബോളില്‍ നിന്ന് 42 റണ്‍സ് നേടിയ ജയവര്‍ധനെയും 28 റണ്‍സു നേടിയ എയ്ഞ്ചലോ മാത്യൂസും 26 റണ്‍സ് നേടിയ തിസാര പെരേരയുമാണ് ബാറ്റിങില്‍ തിളങ്ങിയത്. നാലോവറില്‍ മൂന്നു വിക്കറ്റ് നേടിയ സ്റ്റുവാര്‍ട്ട് ബ്രോഡും രണ്ടു വിക്കറ്റ് നേടിയ ഗ്രേയം സ്വാനും ബൗളിങില്‍ കരുത്തുകാട്ടി.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ തകര്‍ത്തത് മലിങ്കയുടെ മാസ്മരിക പ്രകടനമാണ്. 48 ബോളില്‍ നിന്ന് എട്ടു ഫോറുകളുടെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ 67 റണ്‍സ് അടിച്ചെടുത്ത സന്ദീപ് പട്ടേലും 20 ബോളില്‍ നിന്ന് 34 റണ്‍സ് നേടിയ ഗ്രേയം സ്വാനും കടുത്ത ചെറുത്തുനില്‍പ്പാണ് നടത്തിയത്.

ധനഞ്ജയ രണ്ടും കുലശേഖര, മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മലിങ്ക തന്നെയാണ് മത്സരത്തിലെ മികച്ച താരം.ഇതോടെ ശ്രീലങ്കയും വെസ്റ്റ്ഇന്‍ഡീസും അവസാന നാലില്‍ ഇടം ഉറപ്പിച്ചു.

English summary
Defending champions England have been knocked out of the World Twenty20 after being overpowered by hosts Sri Lanka in their final Super Eights match.
പ്രതികരണം എഴുതൂ