Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇംഗ്ലണ്ടിനും വിന്‍ഡീസിനും നിര്‍ണായകം

Posted by:
Published: Monday, October 1, 2012, 12:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇംഗ്ലണ്ടിനും വിന്‍ഡീസിനും നിര്‍ണായകം
 

കൊളംബോ: സെമിഫൈനല്‍ സ്വപ്‌നങ്ങളുമായി ശ്രീലങ്കയും വെസ്റ്റ്ഇന്‍ഡീസും ഇംഗ്ലണ്ടും തിങ്കളാഴ്ച കളത്തിലിറങ്ങുന്നു. സൂപ്പര്‍ എട്ടിലെ രണ്ടു കളിയും ജയിച്ച ആതിഥേയരെ സംബന്ധിച്ചിടത്തോളെ സെമി സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.

ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസ്-ന്യൂസിലാന്‍ഡിനെ നേരിടും. കളിച്ച രണ്ടു കളിയും തോറ്റ കീവിസിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചിട്ടുണ്ട്. പക്ഷേ, ഒരു ജയവും ഒരു തോല്‍വിയുമുള്ള വെസ്റ്റ്ഇന്‍ഡീസിന് വിജയിച്ചാല്‍ മാത്രമേ സെമി സ്വപ്‌നങ്ങള്‍ തുടരാന്‍ സാധിക്കൂ.

ന്യൂസിലന്റ് സെമിയിലെത്താനുള്ള സാധ്യത വളരെ കുറവാണ്. കരീബിയന്‍സിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുക, ഇംഗ്ലണ്ട് ലങ്കയോട് നാണംകെട്ട് തോല്‍ക്കുക തുടങ്ങിയ അദ്ഭുതങ്ങള്‍ നടക്കേണ്ടതുണ്ട്.

ന്യൂസിലന്റിനോട് വെസ്റ്റ്ഇന്‍ഡീസ് ജയിക്കുകയും ശ്രീലങ്കയോട് ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്താല്‍ സെമിയില്‍ ആരൊക്കെ എത്തുമെന്ന കാര്യത്തില്‍ വലിയ ആശയകുഴപ്പമില്ല. മൂന്നു വിജയത്തോടെ ശ്രീലങ്കയും രണ്ടു വിജയത്തോടെ വെസ്റ്റ്ഇന്‍ഡീസും അവസാന നാലില്‍ ഇടം പിടിക്കും. എന്നാല്‍ ന്യൂസിലാന്‍ഡ് വെസ്റ്റ്ഇന്‍ഡീസിനെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ട് ലങ്കയോട് ജയിക്കുകയും ചെയ്താല്‍ ലങ്കയും ഇംഗ്ലണ്ടുമായിരിക്കും സെമിയിലെത്തുക.

English summary
Defending champions England have to win on Monday against Sri Lanka to have hopes of making semi-finals in ICC World Twenty20 2012.
പ്രതികരണം എഴുതൂ