Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി ലോകപ്പ്:ന്യൂസിലാന്‍ഡ് പുറത്ത്

Posted by:
Published: Monday, October 1, 2012, 20:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍


കൊളംബോ: ട്വന്റി ലോകകപ്പില്‍ നിന്നും ന്യൂസിലാന്‍ഡ് ടീം പുറത്തായി. വണ്‍ ഓവര്‍ എലിമിനേറ്ററിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ വെസ്റ്റ്ഇന്‍ഡീസാണ് കീവിസിന് മടക്കടിക്കറ്റ് നല്‍കിയത്.

ട്വന്റി ലോകപ്പ്:ന്യൂസിലാന്‍ഡ് പുറത്ത്

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് വെസ്റ്റ്ഇന്‍ഡീസിനെ 19.3 ഓവറില്‍ 139 റണ്‍സിന് ചുരുട്ടികെട്ടി. മൂന്നു വിക്കറ്റ് വീതം നേടിയ ഡഗ് ബ്രേസ്‌വെല്ലും ടിം സോധിയും രണ്ടു വിക്കറ്റ് നേടിയ മക്കല്ലവും മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

വിന്‍ഡീസിനുവേണ്ടി ക്രിസ് ഗെയ്ല്‍ 30ഉം കീരന്‍ പോള്ളാര്‍ഡ് 28ഉം മര്‍ലന്‍ സാമുവല്‍സ് 24ഉം റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി സമനിലയിലെത്തി.

40 ബോളില്‍ നിന്ന് മൂന്നു ഫോറുകളുടെയും മൂന്നു സിക്‌സറിന്റെയും പിന്തുണയോടെ 62 റണ്‍സ് നേടി പുറത്താവാതെ നിന്ന റോസ് ടെയ്‌ലറാണ് ന്യൂസിലാന്‍ഡിനെ സമനിലയിലേക്ക് നയിച്ചത്. 22 റണ്‍സ് നേടിയ മക്കല്ലവും 21 റണ്‍സുമായി മാട്ടിന്‍ ഗുപ്ടില്ലുമാണ് തിളങ്ങിയ മറ്റുള്ളവര്‍.

English summary
West Indies and New Zealand, both scored 139 as the match was tied, as Windies won the one-over eliminator against Kiwis to stay alive in the tournament after the Super Eights clash at Pallekele International Cricket Stadium on Monday.
പ്രതികരണം എഴുതൂ