Englishहिन्दीಕನ್ನಡதமிழ்తెలుగు

പാകിസ്താനെതിരേ ഇന്ത്യക്ക് ജയിച്ചേ തീരൂ

Posted by:
Published: Sunday, September 30, 2012, 12:23 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പാകിസ്താനെതിരേ ഇന്ത്യക്ക് ജയിച്ചേ തീരൂ
 

കൊളംബോ: ട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരേ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമായിരിക്കില്ല. അതേ സമയം പാകിസ്താനാവട്ടെ തോറ്റാലും പ്രതീക്ഷ നിലനിര്‍ത്താനാകും.

ഗ്രൂപ്പ് എയില്‍ നിന്ന് ഇംഗ്ലണ്ടിനെ നാണംകെടുത്തിയ പ്രകടനത്തോടെ സൂപ്പര്‍ എട്ടിലെത്തിയ ഇന്ത്യക്ക് ആ കളി ആവര്‍ത്തിക്കാനായില്ല. ബാറ്റിങിലും ബൗളിങിലും നിറം മങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് ആസ്‌ത്രേലിയയ്ക്കു മുന്നില്‍ മുട്ടുമടക്കിയത്.

അതേ സമയം പാകിസ്താനാവട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ രണ്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യക്കെതിരേ വിജയം നേടാനായാല്‍ പാകിസ്താന്റെ സെമി സാധ്യത ഏറെക്കുറ ഉറപ്പാകും.

ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍, പിയൂഷ് ചൗള എന്നീ മൂന്ന് സ്പിന്നര്‍മാരടക്കം അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെയും ആസ്‌ത്രേലിയയെയും നേരിട്ടത്.

സ്പിന്നിനെതിരേ പാകിസ്താന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നതിനാല്‍ സ്പിന്നര്‍മാരെ രണ്ടായി കുറയ്ക്കുകയും ഒരു പേസ് ബൗളറെയോ ഒരു ബാറ്റ്‌സ്മാനെയോ കൊണ്ടുവരികയെന്ന തന്ത്രമായിരിക്കും നായകന്‍ മഹേന്ദ്ര സിങ് ധോണിയും കോച്ച് ഡന്‍കന്‍ ഫ്‌ളെച്ചറും സ്വീകരിക്കുക. അങ്ങനെയാണെങ്കില്‍ വീരേന്ദര്‍ സെവാഗോ ബാലാജിയോ ടീമിലെത്തും. മത്സരം രാത്രി 7.20ന് ഇഎസ്പിഎന്നിലും സ്റ്റാര്‍ ക്രിക്കറ്റിലും കാണാം.

English summary
India, demolished by Australia on Friday night, will have to be at their best when they lock horns with arch rivals Pakistan on Sunday night in Super Eights of the ICC World Twenty20 2012
പ്രതികരണം എഴുതൂ