Englishहिन्दीಕನ್ನಡதமிழ்తెలుగు

ലങ്കന്‍ കുതിപ്പ് തുടരുന്നു

Posted by:
Published: Sunday, September 30, 2012, 11:08 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലങ്കന്‍ കുതിപ്പ് തുടരുന്നു
 

കൊളംബോ: ട്വന്റി ലോകകപ്പില്‍ ആതിഥേയരായ ശ്രീലങ്ക സെമിഫൈനല്‍ ബെര്‍ത്ത് ഏറെക്കുറെ ഉറപ്പാക്കി. സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ വെസ്റ്റ്ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിനാണ് സിംഹളപട പൊട്ടിച്ചത്. കളിതീരാന്‍ 28 ബോളുകള്‍ അവശേഷിക്കുമ്പോഴായിരുന്നു ഈ ത്രസിപ്പിക്കുന്ന വിജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ്ഇന്‍ഡീസിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. അപകടകാരിയായ ക്രിസ് ഗെയ്‌ലിന് കുലശേഖരയുടെ ബോളില്‍ സംഗക്കാര പിടികൂടിയതാണ് കളിയില്‍ വഴിത്തിരിവായത്. മര്‍ലന്‍ സാമുവല്‍സ് 50ഉം ഡ്വെയ്ന്‍ ബ്രാവോ 40ഉം റണ്‍സ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ലങ്കന്‍ താരങ്ങള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. ടീം ടോട്ടല്‍ 22ലെത്തി നില്‍ക്കെ രാംപോളിന്റെ ബോളില്‍ ദില്‍ഷന്‍ രാംദിന് പിടികൊടുക്കുകയായിരുന്നു. 65 റണ്‍സ് നേടിയ ജയവര്‍ധനെയും 39 റണ്‍സുമായി സംഗക്കാരെയും ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിനാണ് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലാന്‍ഡ് ആറുവിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. അര്‍ധസെഞ്ച്വറി നേടിയ ഫ്രാങ്ക്‌ലിനാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റീവന്‍ ഫിന്‍ നാലോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ലുക് റൈറ്റ് 43 ബോളില്‍ 76 റണ്‍സ് നേടി. നാലുവിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ 149 റണ്‍സ് നേടി.

English summary
Sri Lanka displayed their most dominant show so far in the ICC World Twenty20 2012 to thrash pre-tournament favourites West Indies by nine wickets in the Super Eight stage here on Saturday night
പ്രതികരണം എഴുതൂ