Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം

Posted by:
Updated: Sunday, September 30, 2012, 22:42 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം
 

കൊളംബോ: ട്വന്റി ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ എട്ടുവിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്താന്‍ 19.4 ഓവറില്‍ 128 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി. 28 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കും 21 റണ്‍സ് നേടിയ ഉമര്‍ അക്മലിനുമൊഴികെ മറ്റാര്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല.

3.4 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ലക്ഷ്മിപതി ബാലാജിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ അശ്വിനും യുവരാജ് സിങുമാണ് പാക്പടയെ പിടിച്ചുനിര്‍ത്തിയത്. ഇര്‍ഫാന്‍ പഥാന്‍, വിരാട് കോഹ്‌ലി എന്നിവര്‍ക്കാണ് ബാക്കിയുള്ള വിക്കറ്റുകള്‍.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് ഗൗതം ഗംഭീറിന്റ വിക്കറ്റ് ടീം ടോട്ടല്‍ ഒന്നിലെത്തി നില്‍ക്കെ തന്നെ നഷ്ടപ്പെട്ടു. പക്ഷേ, 29 റണ്‍സ് നേടി വീരേന്ദര്‍ സെവാഗും 78 റണ്‍സുമായി വിരാട് കോഹ്‌ലിയും മികച്ച പിന്തുണ നല്‍കി.

ഷഹീദ് അഫ്രീഡിയുടെ ബോളില്‍ ഉമര്‍ഗുലിന് പിടികൊടുത്താണ്‌ സെവാഗ് മടങ്ങിയത്. 9 ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും പിന്തുണയോടെ കോഹ്‌ലി 78 റണ്‍സ് നേടിയപ്പോള്‍ 16 ബോളില്‍ നിന്ന് രണ്ടു ഫോറുകളുടെ അകമ്പടിയോടെ 19റണ്‍സെടുത്ത യുവരാജ് സിങിന്റെ പ്രകടനവും നിര്‍ണായകമായി.

തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റ്ഇന്‍ഡീസിനെയും ശ്രീലങ്ക ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ചൊവ്വാഴ്ചയാണ്.

Story first published:  Sunday, September 30, 2012, 22:25 [IST]
English summary
India crush Pakistan by 8 wickets to stay in semis hunt
പ്രതികരണം എഴുതൂ