Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസീസ് ഇന്ത്യയെ നാണം കെടുത്തി

Posted by:
Published: Saturday, September 29, 2012, 7:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓസീസ് ഇന്ത്യയെ നാണം കെടുത്തി
 

കൊളംബോ: ട്വന്റി ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ആസ്‌ത്രേലിയ ഇന്ത്യയെ നാണംകെടുത്തി. കളി തീരാന്‍ 31 ബോളുകള്‍ അവശേഷിക്കെ ഒമ്പതുവിക്കറ്റിനാണ് കങ്കാരുക്കള്‍ ഇന്ത്യയെ അടിയറവ് പറയിച്ചത്. മൂന്നു വിക്കറ്റുകള്‍ പിഴുതെടുക്കുകയും 42 ബോളില്‍ നിന്ന് ഏഴ് സിക്‌സറിന്റെയും രണ്ടു ഫോറുകളുടെയും അകമ്പടിയോടെ 72 റണ്‍സ് അടിച്ചെടുക്കുകയും ചെയ്ത ഷെയ്ന്‍ വാട്‌സന്റെ മാസ്മരിക പ്രകടനത്തിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ തലകുനിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായില്ല. നിശ്ചിത ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴ് വിക്കറ്റിന് 140 റണ്‍സ് എന്ന സ്‌കോറിലായിരുന്നു. 30 ബോളില്‍ നിന്ന് 31 റണ്‍സ് നേടിയ ഇര്‍ഫാന്‍ പഥാനും 19 ബോളില്‍ നിന്ന് 26 റണ്‍സ് നേടിയ സുരേഷ് റെയ്‌നയുമാണ് അല്‍പ്പമെങ്കിലും തിളങ്ങിയത്.

നാലോവറില്‍ 34 റണ്‍സ് വഴങ്ങി ഷെയ്ന്‍ വാട്‌സണ്‍ മൂന്നു വിക്കറ്റും ഇത്ര തന്നെ ഓവറില്‍ 16 റണ്‍സ് വഴങ്ങി കുമിന്‍സ് രണ്ടും വിക്കറ്റും നേടി. 27 റണ്‍സ് വഴങ്ങി സ്റ്റാര്‍ക് ഒരു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിനു വേണ്ടി ഷെയ്ന്‍ വാട്‌സണും ഡേവിഡ് വാര്‍ണറും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീം ടോട്ടല്‍ 133ലെത്തി നില്‍ക്കെയാണ് വാട്‌സന്റെ വിക്കറ്റ് വീണത്. യുവരാജ് സിങിന്റെ ബോളില്‍ എംകെ തിവാരിയാണ് വാട്‌സണെ കുടുക്കിയത്. 41 ബോളില്‍ ഏഴ് ഫോറും മൂന്നു സിക്‌സറുമായി ഡേവിഡ് വാര്‍ണര്‍ 63 റണ്‍സാണ് അടിച്ചെടുത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ പാകിസ്താന്‍ രണ്ടു വിക്കറ്റിനു വിജയിച്ചു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ആഫ്രിക്കന്‍ ടീം ആറുവിക്കറ്റിന് 133 റണ്‍സ് നേടിയപ്പോള്‍ പാകിസ്താന്‍ കളി തീരാന്‍ രണ്ടു ബോളുകള്‍ അവശേഷിക്കവെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. ശനിയാഴ്ച ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെയും ശ്രീലങ്ക വെസ്റ്റ്ഇന്‍ഡീസിനെയും നേരിടും.

English summary
Australia demolished India by nine wickets and 31 balls to spare in their Super Eights game at the ICC World Twenty20 2012 here on Friday night at the R Premadasa Stadium. Shane Watson's dazzling all-round display handed India a humiliating defeat
പ്രതികരണം എഴുതൂ