Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി ലോകകപ്പ്: ലങ്കയ്ക്കും കരീബിയന്‍സിനും ജയം

Posted by:
Published: Friday, September 28, 2012, 7:20 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി ലോകകപ്പ്: ലങ്കയ്ക്കും കരീബിയന്‍സിനും ജയം
 

കൊളംബോ: ട്വന്റി ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക ആറു റണ്‍സിന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിന് ട്വന്റി ക്രിക്കറ്റിന്റെ എല്ലാ ചൂരും ചൂടുമുണ്ടായിരുന്നു. രണ്ടാം മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസ് ഇംഗ്ലണ്ടിനെതിരേ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഓവറില്‍ ഏഴു വിക്കറ്റിന് 174 റണ്‍സെടുത്തപ്പോള്‍ ലങ്കയുടെ മറുപടിയും ആറു വിക്കറ്റിന് ഇതേ സ്‌കോറില്‍ കലാശിച്ചതോടെ മല്‍സരം സൂ പ്പര്‍ ഓവറിലേക്ക് നീങ്ങി.

എലിമിനേറ്റര്‍ റൗണ്ടില്‍ ശ്രീലങ്ക 13 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ന്യൂസിലാന്‍ഡിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. കീവിന്റെ തുടക്കം ഗംഭീരമായിരുന്നു. ഓപണര്‍ റോബ് നിക്കോള്‍ മൂന്നു ഫോറിന്റെയും ആറു സിക്‌സറിന്റെയും പിന്തുണയോടെ 40 ബോളില്‍ നിന്ന് 58 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മുന്നേറ്റനിരയിലെ പ്രകടനം തുടരാന്‍ വാലറ്റ നിരയ്ക്ക് സാധിച്ചില്ല.

ആതിഥേയര്‍ക്കുവേണ്ടി 76 റണ്‍സ് നേടിയ ദില്‍ഷന്‍ തിലകരത്‌നെയാണ് തിളങ്ങിയത്. 53 ബോളില്‍ നിന്ന് അഞ്ചു ഫോറുകളുടെയും മൂന്നു സിക്‌സറുകളുടെയും അകമ്പടിയോടെ 76 റണ്‍സാണ് ഈ സീനിയര്‍ താരം സ്വന്തം പേരിലെഴുതിയത്.

ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ ജോണ്‍സണ്‍ ചാള്‍സും ക്രിസ് ഗെയ്‌ലും ആഞ്ഞടിച്ച മത്സരത്തില്‍ കരീബിയന്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. 56 ബോളില്‍ നിന്ന് ജോണ്‍സണ്‍ 10 ഫോറുകളും മൂന്നു സിക്‌സറുമടക്കം 84 റണ്‍സും ഗെയ്ല്‍ 35 ബോളില്‍ നിന്ന് 58 റണ്‍സും സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ നാലുവിക്കറ്റിന് 164ല്‍ അവസാനിച്ചു. 71 റണ്‍സ് നേടിയ ഇയോണ്‍ മോര്‍ഗനും 68 റണ്‍സ് നേടിയ അലെക്‌സ് ഹെയ്ല്‍സ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

English summary
Sri Lanka beat New Zealand in Super Over,England fell 15 runs short against West Indies in their opening Super Eights match
പ്രതികരണം എഴുതൂ