Englishहिन्दीಕನ್ನಡதமிழ்తెలుగు

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമത്

Posted by:
Updated: Thursday, September 27, 2012, 10:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമത്
 

കൊളംബോ: ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റ20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയിച്ചതോടെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥാനം നാല്‌ സ്ഥാനം ഉയര്‍ന്ന്‌ മൂന്നായി. ബുധനാഴ്‌ചയാണ്‌ പുതിയ റാങ്കിങ്‌ പട്ടിക പുറത്തിറക്കിയിരിക്കുന്നത്‌.

അതേസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട്‌ ഇന്ത്യയുമായുള്ള പരാജയത്തോടെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയും ചെയ്‌തു. ഇതോടെ ദക്ഷിണാഫ്രിക്ക ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌തു.

ശ്രീലങ്കയാണ്‌ നാലാം സ്ഥാനത്ത്‌. പാക്കിസ്ഥാന്‍ അഞ്ചാമതും ആസ്‌ത്രേലിയ ഏഴാമതും ആണ്‌ ഇപ്പോള്‍. നാല്‌ സ്ഥാനം പിന്നോട്ട്‌ പോയി വെസ്‌റ്റിന്‍ഡീസ്‌ എട്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയും ചെയ്‌തു.

മികച്ച ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും സുരേഷ്‌ റെയ്‌ന മാത്രമാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. 730 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌ റെയ്‌ന. പതിമൂന്നാം സ്ഥാനത്താണ്‌ ഇന്ത്യയുടെ ഓപണര്‍ ഗൗതം ഗംഭീര്‍.

ന്യൂസിലാന്റിന്റെ ബ്രണ്ടന്‍ മക്കല്ലം ആണ്‌ ട്വന്റി20യില്‍ മികച്ച ബാറ്റ്‌സ്‌മാന്‍. ക്രിസ്‌ ഗെയ്‌ല്‍ ആണ്‌ മികച്ച രണ്ടാമത്തെ ബാറ്റ്‌സ്‌മാന്‍. ബംഗ്ലാദേശിനെതിരെ ട്വന്റി20 ലോകകപ്പില്‍ നേടിയ 123 റണ്‍സ്‌ ആണ്‌ മക്കല്ലത്തെ ഒന്നാം സ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നത്‌.

Story first published:  Thursday, September 27, 2012, 10:35 [IST]
English summary
After their resounding win against England recently, India have jumped four places to claim the third position in the latest ICC Twenty20 Internationals team rankings, released on Wednesday.
പ്രതികരണം എഴുതൂ