Englishहिन्दीಕನ್ನಡதமிழ்తెలుగు

കെകെആര്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ നേടും:യൂസഫ്‌ പഥാന്‍

Posted by:
Updated: Wednesday, September 26, 2012, 12:46 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 2012ല്‍ വിജയം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനൊപ്പം ആയിരിക്കും എന്ന്‌ യൂസഫ്‌ പഥാന്‍.

കെകെആര്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ നേടും:യൂസഫ്‌ പഥാന്‍

ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 2012ലെ കെകെആറിന്റെ സാധ്യതകളെ കുറിച്ച്‌ ബാംഗ്ലൂരില്‍ വച്ച്‌ ദാറ്റ്‌സ്‌ക്രിക്കറ്റിന്‌ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യൂസഫ്‌ പഥാന്‍. ഇറാനി കപ്പില്‍ പങ്കെടുക്കാന്‍ ബാംഗ്ലൂരില്‍ എത്തിയതായിരുന്ന യൂസഫ്‌.

ടീം ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറിനെ കുറിച്ചും ബൗളര്‍ സുനില്‍ നരെയ്‌നെ കുറിച്ചും പൂര്‍ണ്ണ ആതമവിശ്വാസം പ്രകടിപ്പിച്ചും ഈ 29കാരനായ വലംക്കയ്യന്‍ ബാറ്റ്‌സ്‌മാന്‍.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ചോദ്യം: ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 2012 കെകെആറിന്‌ വിജയപ്രതീക്ഷയുണ്ടോ?

യൂസഫ്‌ പഥാന്‍: തയ്യാറെടുപ്പുകള്‍ നല്ല രീതിയില്‍ ആണ്‌. ഇറാനി കപ്പിനു ശേഷം എന്‍കെപി സാല്‍വെ കപ്പ്‌ കളിക്കുന്നത്‌ ചാമ്പ്യന്‍സ്‌ ലീഗിന്‌ മികച്ച പ്രാക്‌റ്റീസ്‌ ആയിരിക്കും. കുറച്ചു നേരത്തെ പോകുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കും. ഞങ്ങളുടെ ടീം മികച്ചതാണ്‌. വിജയിക്കാനുള്ള സാധ്യതയുണ്ട്‌.

ചോദ്യം: ഇത്‌ രണ്ടാം തവണയാണ്‌ കെകെആര്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20യിലെത്തുന്നത്‌. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ വിജയക്കൊടി പാറിക്കാന്‍ അര്‍ഹമായ ടീം ആണെന്നു തോന്നുന്നുണ്ടോ?

യൂസഫ്‌: തീര്‍ച്ചയായും, ഞങ്ങള്‍ക്ക്‌ വിജയിക്കാന്‍ കഴിയും. കഴിഞ്ഞ തവണ ഇന്ത്യയിലാണ്‌ ഞങ്ങള്‍ ടൂര്‍ണമെന്റ്‌ കളിച്ചത്‌ (2011). കഴിഞ്ഞ രണ്ട്‌ വര്‍ഷമായി കെകെആര്‍ മികച്ച ഫോമിലാണ്‌. ഇത്തവണ ദക്ഷിണാഫ്രിക്കയിലാണ്‌. വിക്കറ്റുകളെടുക്കുക എളുപ്പമായിരിക്കും. പിച്ചും അനുകൂലമായിരിക്കും. മികച്ച ബൗളര്‍മാരാണ്‌ ഞങ്ങളുടേത്‌.

ചോദ്യം: ദക്ഷിണാഫ്രിക്കയിലും സുനില്‍ നരെയ്‌ന്‍ ആവുമോ ടീമിന്റെ തുറുപ്പു ചീട്ട്‌? ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ നരെയ്‌ന്‌ തിളങ്ങാനാവുമോ?

യൂസഫ്‌: കഴിവുള്ള ബൗളറാണ്‌ നരെയ്‌ന്‍. ഇന്ത്യയില്‍ നടന്ന ഐപിഎല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പ്രകടനത്തില്‍ വലിയ വ്യത്യാസം വരാന്‍ സാധ്യതയില്ല.ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്ക്‌ മാത്രമല്‌ അവിടെ നന്നായി കളിക്കാന്‍ കഴിയുക. നരെയ്‌ന്‌ ഇത്തവണയും തന്റെ മാന്ത്രികത പുറത്തെടുക്കാന്‍ സാധിക്കും.

ചോദ്യം: കെകെആറില്‍ നിന്നും, ഒരു കോച്ച്‌ എന്ന നിലയില്‍ വസീം അക്രത്തില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച്‌ പറയാമോ? അതുപോലെ ടീം ഉടമ ഷാരീഖ്‌ ഖാന്‍ ഏതൊക്കെ നിലയില്‍ സഹായകമായി.

യൂസഫ്‌: ഞങ്ങളുടെ ടീമംഗങ്ങള്‍ എല്ലാവരും പരസ്‌പരം നല്ല ബന്ധത്തിലാണ്‌. ഗൗതം നല്ല ക്യാപ്‌റ്റനാണ്‌. ഓരോ കളിക്കാരനും പ്രചോദനം നല്‍കും അദ്ദേഹം. അദേദഹത്തിന്റെ കഴിവിനെ കുറിച്ച്‌ എടുത്തു പറയേണ്ടതുണ്ട്‌. ഏറെ അന്താരാഷ്ട്ര വിക്കറ്റുകള്‍ എടുത്തിട്ടുള്ള വസീം ഭായിയെ പരിശീലകനായി ലഭിച്ചതു തന്നെ വലിയ പ്രചോദനം ആണ്‌. ഒരു ഉടമ എന്ന നിലയില്‍ ഷാരൂഖും ഏറെ പഠിപ്പിച്ചു. ജീവിതത്തില്‍ ഏറെ ഉയര്‍ച്ച താഴ്‌ചകള്‍ നേരിട്ടിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കേള്‍ക്കുന്നത്‌ ഞങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്‌.

Story first published:  Wednesday, September 26, 2012, 12:39 [IST]
English summary
Yusuf Pathan, one of Kolkata Knight Riders (KKR) star players, is gearing to launch an assault on bowlers in the next month's Champions League Twenty20 2012.
പ്രതികരണം എഴുതൂ