Englishहिन्दीಕನ್ನಡதமிழ்తెలుగు

വിരമിക്കണോയെന്ന സച്ചിന്‍ തീരുമാനിക്കും:റ്റെയ്‌റ്റ്

Posted by:
Published: Wednesday, September 26, 2012, 14:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിരമിക്കണോയെന്ന സച്ചിന്‍ തീരുമാനിക്കും:റ്റെയ്‌റ്റ്
 

കൊല്‍ക്കത്ത: സച്ചിന്‌ പിന്തുണയുമായി മറ്റൊരു സീനിയര്‍ ക്രിക്കറ്റര്‍ കൂടി രംഗത്ത്‌. ആസ്‌ത്രേലിയന്‍ ക്രിക്കറ്റാറായ ഷോണ്‍ റ്റെയ്‌റ്റ്‌ ആണ്‌ ഏറ്റവും പുതുതായി സച്ചിനെ അനുകൂലിച്ച്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. വിരമിക്കലിന്റെ കാര്യം സച്ചിന്‍ തീരുമാനിച്ചുകൊള്ളും എന്നാണ്‌ റ്റെയ്‌റ്റ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

സച്ചിനെ പോലെ ഒരു ഇതിഹാസതാരത്തിനോട്‌ എപ്പോള്‍ വിരമിക്കണം പോലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ടതില്ല. വിരമിക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കേണ്ടത്‌ അദ്ദേഹം തന്നെയാണ്‌. റ്റെയ്‌റ്റ്‌ പറഞ്ഞു. ലിമിറ്റഡ്‌ ഓവര്‍ ക്രിക്കറ്റില്‍ നിന്നും 2011 ലോകകപ്പ്‌ സമയത്താണ്‌ റ്റെയ്‌റ്റ്‌ വിരമിക്കുന്നത്‌.

3 ടെസ്റ്റ്‌ മത്സരങ്ങളിലും, 35 ഏകദിന മത്സരങ്ങളിലും ആസ്‌ത്രേലിയക്കു വേണ്ടി കളിച്ചിട്ടുണ്ട്‌ ഷോണ്‍ റ്റെയ്‌റ്റ്‌. ടെസ്‌റ്റില്‍ 5ഉം ഏകദിനത്തില്‍ 62ഉം വിക്കറ്റുകള്‍ വീതം എടുത്തിട്ടുണ്ട്‌ ഇദ്ദേഹം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമാണ്‌ സച്ചിന്‍. അത്രയ്‌ക്കധികം ക്രിക്കറ്റിനുള്ള അദ്ദേഹത്തിന്റെ സംഭാവന. വൈകാതെ അദ്ദേഹം ഫോം വീണ്ടെടുക്കും. റ്റെയ്‌റ്റ്‌ അഭിപ്രായപ്പെട്ടു.

സച്ചിന്റെ തുടര്‍ച്ചയായ മോശം പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ റ്റെയ്‌റ്റ്‌ സച്ചിന്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്‌. ഈയിടെ ന്യൂസിലന്‌റിനെരെ നടന്ന മത്സരത്തില്‍ഡ അദ്ദേഹം മൂന്നു തവണയാണ്‌ ബൗള്‍ഡായത്‌. അദ്ദേഹം വിരമിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നഎന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇതോടെ ശക്തമാവുകയായിരുന്നു.

English summary
Australia's Shaun Tait is the latest to join the club of former cricketers to come in favour of India's batting legend Sachin Tendulkar, as he said the master alone has to take a call on his retirement.
പ്രതികരണം എഴുതൂ