Englishहिन्दीಕನ್ನಡதமிழ்తెలుగు

വിക്കറ്റ്‌ വേട്ടയില്‍ മുമ്പന്‍ അഫ്രീദി

Posted by:
Published: Tuesday, September 25, 2012, 11:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിക്കറ്റ്‌ വേട്ടയില്‍ മുമ്പന്‍ അഫ്രീദി
ബാംഗ്ലൂര്‍: ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത കളിക്കാരന്‍ എന്ന റെക്കോര്‍ഡ്‌ ഇനി പാക്കിസ്ഥാന്റെ ഷാഹിദ്‌ അഫ്രീദിക്ക്‌ സ്വന്തം. ഞായറാഴ്‌ച ന്യൂസിലന്റിന്റെ റോബ്‌ നിക്കോളിന്റെ വിക്കറ്റ്‌ എടുത്തതോടെ ട്വന്റി20യില്‍ 28 വിക്കറ്റുകള്‍ ആണ്‌ അഫ്രീദിക്ക്‌ സ്വന്തമായത്‌.

2007ല്‍ ആദ്യത്തെ ട്വന്റി20 ലോകകപ്പ്‌ തുടങ്ങിയതു മുതല്‍ പാക്‌ ടീമിന്റെ അനിവാര്യ കളിക്കാരനാണ്‌ ഷാഹിദ്‌ അഫ്രീദി. 21 കളികളിില്‍ നിന്നായാണ്‌ ഈ 28 വിക്കറ്റുകള്‍ എന്ന നേട്ടം അഫ്രീദി കരസ്ഥമാക്കിയിരിക്കുന്നത്‌.

ഇതില്‍ രണ്ട്‌ തവണ നാല്‌ വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്‌ അഫ്രീദി. 2009ല്‍ നെതര്‍ലന്റ്‌സിനെതിരെ 11 റണ്‍സ്‌ മാത്രം വഴങ്ങി എടുത്ത നാല്‌ വിക്കറ്റുകളാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വിക്കറ്റ്‌ നേട്ടം.

ഉമര്‍ ഗുല്‍, സഹീദ്‌ അജ്‌മല്‍, ലസിത്‌ മലിങ്ക എന്നിവര്‍ 27 വിക്കറ്റുകളുമായി ഷാഹിദ്‌ അഫ്രീദിക്ക്‌ തൊട്ടു പിന്നാലെയുണ്ട്‌. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ ഷാഹിദ്‌ സ്വന്തമാക്കിയിരിക്കുന്ന ഈ റെക്കോര്‍ഡ്‌ എപ്പോള്‍ വേണമെങ്കിലും തകര്‍ക്കപ്പെടാവുന്നതാണ്‌.

മികച്ച ഫോമിലുള്ള സഹീദ്‌ അജ്‌മല്‍ ആയിരിക്കും ഒരുപക്ഷേ അഫ്രീദിയുടെ റെക്കോര്‍ഡ്‌ ആദ്യം മറികടക്കുക.

English summary
Pakistan's Shahid Afridi on Sunday became the highest wicket-taker in World T20 with 28 scalps to his credit after dismissing New Zealand's Rob Nicol in a Group D clash at Pallekele on Sunday.
പ്രതികരണം എഴുതൂ