Englishहिन्दीಕನ್ನಡதமிழ்తెలుగు

ലോകകപ്പും പിയൂഷ്‌ ചൗളയും തമ്മിലെന്ത്‌?

Posted by:
Published: Tuesday, September 25, 2012, 15:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലോകകപ്പും പിയൂഷ്‌ ചൗളയും തമ്മിലെന്ത്‌?
 

ഇന്ത്യന്‍ ക്രിക്കറ്റില്‍ പിയൂഷ്‌ ചൗളയുടെ പങ്ക്‌ എന്താണ്‌? 20 ഓവര്‍ ഫോര്‍മാറ്റാകട്ടെ, 50 ഓവര്‍ ഫോര്‍മാറ്റാകട്ടെ ലോകകപ്പ്‌ മത്സരങ്ങളില്‍ മാത്രമേ പിയൂഷ്‌ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ളൂ എന്നത്‌ രസകരമായ ഒരു വസ്‌തുതയാണ്‌.

പിയുഷ്‌ ചൗള കഴിവുള്ള ക്രിക്കറ്ററാണ്‌ എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ലോകകപ്പ്‌ മത്സരങ്ങളിലേക്ക്‌ മാത്രം പിയൂഷ്‌ ചൗള തിരഞ്ഞെടുക്കപ്പെടുന്നതിനു പിന്നിലെ ലോജിക്‌ എന്താണ്‌?


ട്വന്റി20, 50 ഓവര്‍ ഫോര്‍മാറ്റുകളിലായി ആകെ നാല്‌ ലോകകപ്പ്‌ ടൂര്‍ണമെന്റുകളില്‍ ഇതുവരെ പിയൂഷ്‌ കളിച്ചിട്ടുണ്ട്‌.

2011ലെ ലോകകപ്പിലേക്ക്‌ പിയൂഷ്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും അതൊരു അത്ഭുതമായിരുന്നു. ശ്രീലങ്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പ്‌ ടൂര്‍ണമെന്റിലേക്കുള്ള സ്‌ക്വാഡിലേക്ക്‌ പിയൂഷിനെ തിരഞ്ഞെടുത്ത്‌ സിലക്ഷന്‍ കമ്മറ്റി എല്ലാവരെയും ഒന്നുകൂടി അത്ഭുതപ്പെടുത്തി.

2011ലെ ലോകകപ്പിലെ ചില മത്സരങ്ങളില്‍ കളിച്ച പിയൂഷ്‌ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടും എന്നാണ്‌ പ്രതീക്ഷിച്ചു. എന്നാല്‍ 2011ലെ ലോകകപ്പില്‍ മാര്‍ച്ച്‌ 9ന്‌ നെതര്‍ലന്റ്‌സിനെതിരെയുള്ള മത്സരം ആണ്‌ പിയുഷ്‌ അവസാനമായി കളിച്ച ഏകദിനം.

ഇപ്പോള്‍ ട്വന്റി20 ലോകകപ്പ്‌ 2012 മത്സരത്തിനായി ശ്രീലങ്കയിലേക്ക്‌ പോവുന്നതിനിടയ്‌ക്ക്‌ പിന്നീട്‌ ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും പിയൂഷ്‌ പങ്കെടുത്തിട്ടില്ല.

സെപ്‌റ്റംബര്‍ 23, ഞായറാഴ്‌ച ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കുന്നതിന്‌ മുമ്പ്‌ അവസാനമായി അദ്ദേഹം ഇന്ത്യക്ക്‌ വേണ്ടി ട്വന്റി കളിച്ചത്‌ 2010 ജൂണ്‍ 12നാണ്‌.

2007ല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ ട്വന്റി20 ലോകകപ്പ്‌ നടക്കുമ്പോള്‍ പിയൂഷ്‌ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒരു കളി പോലും കളിക്കാന്‍ പറ്റിയില്ല. ഇന്ത്യയ്‌ക്ക്‌ സെമി ഫൈനല്‍ റൗണ്ടില്‍ പോലും എത്താന്‍ കഴിയാതിരുന്ന 2010ലെ ട്വന്റി20 ലോകകപ്പില്‍ ആണ്‌ പിയൂഷ്‌ തന്റെ ആദ്യ ട്വന്റി20 കളിക്കുന്നത്‌.

2010 മെയ്‌ 2ന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു അത്‌. പിയൂഷ്‌ ഭാഗമായി നാല്‌ ടൂര്‍ണമെന്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയം ഇന്ത്യക്കൊപ്പം ആയിരുന്നു.

2007ല്‍ പിയൂഷിന്‌ കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ 2011ല്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ നിന്നായി പിയൂഷ്‌ നാല്‌ വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്‌.

2006ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയ പിയൂഷ്‌ ആകെ രണ്ട്‌ ടെസ്റ്റ്‌ ക്രിക്കറ്റിലാണ്‌ പങ്കെടുത്തിട്ടുള്ളത്‌. ട്വന്റി20 ലോകകപ്പ്‌ 2012നു ശേഷം വീണ്ടും അവഗണനയായിരിക്കുമോ പിയൂഷിനെ കാത്തിരിക്കുന്നത്‌?

എന്നാല്‍ അസാധാരണമായി ഒന്നും ചെയ്യാതെ തന്നെ പിയൂഷ്‌ ദേശീയ ടീമിലേക്ക്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്‌ തികച്ചും അപ്രതീക്ഷിതം തന്നെയാണ്‌. പ്രത്യേകിച്ചും ഹര്‍ഭജനെ പോലുള്ളവര്‍ ടീമിലേക്ക്‌ തിരിച്ചെത്താന്‍ ഏറെ കഷ്ടപ്പെട്ടപ്പോള്‍.

ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകലില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പിയൂഷ്‌ ചൗളയുടെ ഇന്ത്യന്‍ ക്രിക്കറ്റിലുള്ള പങ്ക്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്‌.

English summary
When one thinks of Piyush Chawla, the Indian legspinner, you associate him with the word "surprise". His India selections have always raised eyebrows. While some call it a "surprise", many others define it as a "shock".
പ്രതികരണം എഴുതൂ