Englishहिन्दीಕನ್ನಡதமிழ்తెలుగు

സഹീര്‍ സച്ചിനെന്ന്‌ ധോണി

Posted by:
Published: Monday, September 24, 2012, 12:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സഹീര്‍ സച്ചിനെന്ന്‌ ധോണി
 

കൊളംബോ: ഇന്ത്യന്‍ ബൗളിങ്ങിലെ സച്ചിന്‍ തെണ്ടുല്‍ക്കറാണ്‌ സഹീര്‍ ഖാന്‍ എന്ന്‌ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി അഭിപ്രായപ്പെട്ടു. കുറച്ചു കാലമായി സഹീര്‍ ആണ്‌ ഇന്ത്യന്‍ ബൗളിങ്‌ നിരയിലെ ലീഡര്‍ എന്നും ധോണി പറഞ്ഞു.

കഴിഞ്ഞ കുറച്ചു കളികളില്‍ സഹീര്‍ അത്ര മികച്ച ഫോമില്‍ ആയിരുന്നില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ അറിഞ്ഞു പ്രവര്‍ത്തിക്കണം. പഴയ ഫോമിലേക്ക്‌ തിരിച്ചു വരാനുള്ള സമയമായി സഹീറിന്‌. ധോണി പറഞ്ഞു.

സഹീര്‍ തന്റെ മോശം ഫോം തുടര്‍ന്നാല്‍ ഇതുപോലെ അദ്ദേഹത്തെ പിന്തുണയ്‌ക്കുമോ എന്ന ചോദ്യത്തിന്‌ ഇത്‌ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം ആണെന്നായിരുന്നു ധോണിയുടെ മറുപടി.

ഞായറാഴ്‌ച നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സേവാഗിനും അശ്വിനും ഒപ്പം സഹീര്‍ ഖാനെയും ധോണി ടീമിനു പുറത്തിരുത്തിയിരുന്നു.

English summary
Indian captain Mahendra Singh Dhoni on Saturday defended beleaguered speedster Zaheer Khan, calling him the "Sachin Tendulkar of Indian bowling" but at the same time indicated a few changes in the team line-up for the last World T20 group match against England here on Sunday.
പ്രതികരണം എഴുതൂ